നന്തിക്കര : നന്തിക്കര ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ എന്‍.എസ്.എസ് യൂണീറ്റും പുതുക്കാട് ഹോമിയോ ഡിസ്പെന്‍സറിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് വ്യാഴാഴ്ച രാവിലെ 10 ന് നന്തിക്കര സ്കൂളില്‍ നടക്കും. റിട്ട.ആര്.എം.എ ഡോ.പി രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. സി.ആര്.ബാബു അധ്യക്ഷത വഹിക്കും.