ആളൂര്‍ ജംഗ്ഷനിലെ തണല്‍മരങ്ങള്‍ തറ കെട്ടി സംരക്ഷിക്കുന്നു

THANALആളൂര്‍  : പോട്ട – ഇരിങ്ങാലക്കുട സംസ്ഥാനപാതയില്‍ ആളൂര്‍ ജംഗ്ഷനിലെ തലമുറകള്‍ക്ക് തണൽ നൽകിയ  3 മാവുകളാണ് തറ കെട്ടി സംരക്ഷിക്കുന്നത്. അടുത്തിടെ രണ്ടുതവണ ഈ മരങ്ങള്‍ വെട്ടിമാറ്റാന്‍ ശ്രമം നടന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ആളൂര്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ വൃക്ഷസംരക്ഷണസമിതിയും ആളൂര്‍ വായനശാലയും ചേര്‍ന്ന് ഈ മരങ്ങല്‍ക്ക് തറകെട്ടാന്‍ തീരുമാനിച്ചത്.

തറ കെട്ടലിന്റെ ഉദ്ഘാടനം ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യനൈസണ്‍ നിര്‍വഹിച്ചു. പാതയോരത്ത് മാവുകള്‍ വച്ചുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം വൈസ്പ്രസിഡണ്ട് എ.ആര്‍.ഡോവീസ് നിര്‍വഹിച്ചു. ബ്ലോക്ക്പഞ്ചായത്തംഗങ്ങളായ പി.സി. ഷണ്മുഖന്‍, ഷൈനി ആന്റോ, ഗ്രാമപഞ്ചായത്തംഗങ്ങളായ അംബികശിവദാസന്‍, നീതുമണിക്കുട്ടന്‍, ഷാജുകള്ളിവളപ്പില്‍, സാവിത്രിരമണന്‍, കൊച്ചുത്രേസ്യദേവസ്സി, ഐ.കെ.ചന്ദ്രന്‍, ഉഷബാബു, ബിന്ദുഷാജു, ഹലന്‍ചാക്കോ, ജൂമൈലഷഗീര്‍, പരിസ്ഥിതിപ്രവര്‍ത്തകരായ എം.മോഹന്‍ദാസ്, പി.കെ.കിട്ടന്‍, വൃക്ഷസംരക്ഷണസമിതി കണ്‍വീനര്‍ യു.കെ.സെയ്ത്, വായനശാല പ്രസിഡണ്ട് ഇ.കെ.ജനാര്‍ദ്ദനന്‍, എം.കെ.മോഹനന്‍. എം.വി.സജീവന്‍, എന്‍.ഒ.ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!