കൊടകര : കൊടകര ലയണ്‍സ് ക്ലബിന്റെ സര്‍വ്വീസ് പ്രോജക്ടുകളുടെ ഉദ്ഘാടനം 23 ന് വൈകീട്ട് 6.30 ന് കൊടകര ലയണ്‍സ് ക്ലബ് ഹാളില്‍ ബി.ഡി. ദേവസ്സി എം.എല്‍.എ നിര്‍വ്വഹിക്കും. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം സി.എ. റോയ് വര്‍ഗീസ് നിര്‍വഹിക്കും. .
വീല്‍ ചെയറുകളുടെ വിതരണം കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദനും വാട്ടര്‍ പ്യൂരിഫെയറുകളുടെ വിതരണം പഞ്ചായത്ത് മെമ്പര്‍ ഉഷ സത്യനും നിര്‍വ്വഹിക്കും. പത്രസമ്മേളനത്തില്‍ ഇ.കെ. ഫ്രാന്‍സീസ് ,കെ.എസ്. ആന്റണി ,കെ.ആര്‍.സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.