Breaking News

ലഹരിവിരുദ്ധ ബോധവത്കരണക്ലാസ്സ് സംഘടിപ്പിച്ചു

classവെള്ളിക്കുളങ്ങര : വെള്ളിക്കുളങ്ങര ജനമൈത്രി പോലീസിന്റെയും നാര്‍ക്കോട്ടിക് സെല്ലിന്റെയും സംയക്താഭിമുഖ്യത്തില്‍ ചായ്പന്‍കുഴി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലഹരിവിരുദ്ധ ബോധവത്കരണക്ലാസ്സ് സംഘടിപ്പിച്ചു. കൊടകര പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.സുമേഷ് ഉദ്ഘാടനം ചെയ്തു.

വെള്ളിക്കുളങ്ങര എസ്.ഐ. എം.ബി.സിബിന്‍ അധ്യക്ഷനായിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എം. മുഹമ്മദ് റിയാസ് ബോധവത്കരണക്ലാസ്സ് നയിച്ചു. അഡീഷണല്‍ എസ്.ഐ.വി.എസ്. വത്സകുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇന്ദു, പ്രധാനധ്യാപിക ഫാത്തിമ, ഹക്കീം കളിപറമ്പില്‍, പി.ടി.എ.പ്രസിഡന്റ് സ്റ്റാന്‍ലി, എം. മുരളി എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!