Breaking News

കെ.വി.യു.പി.എസ്. മനക്കുളങ്ങരയില്‍ കുട്ട നിറയെ പച്ചക്കറി പദ്ധതി

ഇ.എല്‍. പാപ്പച്ചന്‍ പച്ചക്കറി തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.
ഇ.എല്‍. പാപ്പച്ചന്‍ പച്ചക്കറി തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : മനക്കുളങ്ങര കൃഷ്ണവിലാസ് യു.പി. സ്‌കൂളില്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ ‘കുട്ട നിറയെ പച്ചക്കറി പദ്ധതി’ക്ക് തുടക്കം കുറിച്ചു. ഉച്ചഭക്ഷണത്തിന് സ്വന്തം കൈകളാല്‍ നട്ടു വളര്‍ത്തിയ പച്ചക്കറികള്‍ ഉപയോഗിക്കണമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കുട്ട നിറയെ പച്ചക്കറി പദ്ധതി കൊടകര പഞ്ചായത്ത് മെമ്പര്‍ ഇ.എല്‍. പാപ്പച്ചന്‍ പച്ചക്കറി തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് എന്‍.വി. സജീവന്‍ അധ്യക്ഷത വഹിച്ചു. 5 സെന്റ് സ്ഥലം ഉപയോഗപ്പെടുത്തി വെണ്ട, പയര്‍, അമര, കൂര്‍ക്ക, മുളക്, ചീര, വഴുതന എന്നിവയാണ് കൃഷി ചെയ്യുന്നത്. നഴ്‌സറി മുതല്‍ 7-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ ഇതില്‍ പങ്കാളികളായി. കെ.പി. വേണുഗോപാല്‍, അജയ്കുമാര്‍, നെല്‍സണ്‍ പോള്‍ കെ. എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!