Breaking News

ചീക്കാമുണ്ടി ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി

കൊടകര : തേശ്ശേരി ചീക്കാമുണ്ടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍  അഷ്ടമിരോഹിണി മഹോത്സവം ഉദയാസ്തമന പൂജ, ലക്ഷാര്‍ച്ചന, സാധുവൃദ്ധജന സഹായനിധി വിതരണം, ഉന്നതമാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന അനുമോദന സഭ, 200 കുടുംബങ്ങള്‍ക്ക് സൗജന്യ പച്ചക്കറി വിത്ത് വിതരണം തുടങ്ങിയ പരിപാടികളോടെ ആഘോഷിക്കു#ം.

ക്ഷേത്രം തന്ത്രി ഡോ. ടി.എസ്.വിജയന്‍ കാര്‍മ്മികത്വം വഹിക്കും. രാവിലെ 10 ന് തുടങ്ങുന്ന അനുമോദനസഭ അപ്പോളോ ടയേഴ്‌സ് എച്ച്.ആര്‍. ഹെഡ് ജി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം പ്രസിഡന്റ് എന്‍.പി. ശിവന്‍ അദ്ധ്യക്ഷത വഹിക്കും. ക്ഷേത്രം തന്ത്രി ഡോ.ടി.എസ്.വിജയന്‍ അനുഗ്രഹപ്രഭാഷണം നടത്തും. എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍, ലെനിന്‍ നാനാട്ടി എന്നിവര്‍ ചേര്‍ന്ന് സാധുവൃദ്ധജന സഹായനിധി വിതരണം നിര്‍വ്വഹിക്കും. അസിസ്റ്റന്റ് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എ.കെ. അനിലന്‍ പച്ചക്കറി വിത്ത് വിതരണം നിര്‍വ്വഹിക്കും.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *