കൊടകര : മറ്റത്തൂര്‍കുന്ന് സുപ്രഭ വായനശാലയുടെ ആഭിമുഖ്യത്തില്‍ ‘ശാസ്ത്രം, കൃഷി, സമൂഹം” എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ് സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് ടി.എ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ജിനി മുരളി ഉദ്ഘാടനം ചെയ്തു. സോമന്‍ കാര്യാട്ട് ക്ലാസ് നയിച്ചു. ബാബു എം.കെ., കണ്ണന്‍ പി.ആര്‍. തുടങ്ങിയവര്‍ സംസാരിച്ചു. വായനശാല സംഘടിപ്പിച്ച ഉപന്യാസരചനാമത്സരത്തില്‍ വിജയിച്ച ആദ്യ മൂന്ന് സ്ഥാനക്കാരായ ആതിര കൃഷ്ണ, അനാമിക പി.എസ.അപര്‍ണ്ണ ജയ എന്നിവര്‍ക്ക് സമ്മാനദാനം നടത്തി.