കോടാലി: മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിലെ വി.സ്നാപക യോഹന്നാന്റെ ഊട്ടുതിരുനാള് ഞായറാഴ്ച ആഘോഷി്ക്കും. രാവിലെ 6ന് വികാരി ഫാ.വര്‍ഗീസ് പാലത്തിങ്കല്‍ ഊട്ടുനേര്‍ച്ച വെഞ്ചരിക്കും.
6.45ന് ദിവ്യബലിയും 10ന് ആഘോഷമായ പാട്ടുകുര്‍ബ്ബാനയും നടക്കും. ഫാ.ഡേവിസ് ചെങ്ങിനിയാടന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ.ലോറന്‍സ് വാസുപുരത്തുകാരന്‍ സഹകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം നടക്കും. ഫാ.ജോസ് ചുങ്കന്‍ സി.എം.ഐ. സന്ദേശം നല്‍കും.