Breaking News

അഖിലകേരള ഇന്റര്‍ സ്‌കൂള്‍ വോളി ടൂര്‍ണമെന്റ്

കൊടകര: പി.സി.ജി.എച്ച്.എസ് വെള്ളിക്കുളങ്ങര പി.ടി.എയുടെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്കായുള്ള അഖിലകേരള ഇന്റര്‍സ്‌കൂള്‍ വോളിബോള്‍ടൂര്‍ണമെന്റ് 21, 22 തീയതികളില്‍ സ്‌കൂള്‍ മൈതാനിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

21 ന് രാവിലെ 9 ന് ഇന്ത്യന്‍ വോളിബോള്‍ താരം കിഷോര്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സിസ്റ്റര്‍ ധന്യ ബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. ചാലക്കുടി ഡി.വൈ.എസ്.പി പി.വാഹിദ് മുഖ്യാതിഥിയാകും. 22 ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.

മറ്റത്തൂര്‍ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി.സുബ്രന്‍ അധ്യക്ഷത വഹിക്കും. സിസ്റ്റര്‍ മേഴ്‌സിലിന്‍ മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ ബെന്നി താഴേക്കാടന്‍, കണ്‍വീനര്‍ സിസ്‌ററര്‍ ലിറ്റില്‍ ഗ്രേയ്‌സ്, സിസ്റ്റര്ഡ ഫ്‌ളവറെറ്റ്, റഷീദ് ഏറത്ത്,കെ.പി.അരുണ്‍ എന്നിവര്‍പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!