കൊടകര:ഐ. ടി. കമ്പനിയായ ഐബിഎസ് കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജില്‍ ക്യാംപസ് പ്ലെയ്സ്മെന്റ് നടത്തും.ചൊവ്വാഴ്ച രാവിലെ 9.00 നാണ് പ്ലെയ്സ്മെന്റ് ആരംഭിക്കുക. ഐബിഎസ്സിലെ എച്ച്. ആര്. മാനജരുടെയും ടെക്നിക്കല്‍ ടീമിന്റെയും നേതൃത്വത്തിലാണ് പ്ലെയ്സ്മെന്റ് നടത്തുക.
എറണാകുളം,ത്രിശ്ശൂര് ജില്ലകളിലെ വിവിധ കോളേജുകളില്‍ നിന്നുള്ള അഞ്ഞൂറിലേറെ വിദ്യാര്‍ത്ഥികള്‍ ക്യാംപസ് ഇന്റര്‍വ്യുവില്‍ പങ്കെടുക്കുമെന്ന് സഹൃദയ കോളേജ് എച്. ആര്. & പ്ലെയ്സ്മെന്റ് ഓഫീസര്‍ വിനി ജോസ് അറിയിച്ചു.