Breaking News

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

കൊടകര: സഹോദരനും കൂട്ടുകാര്‍ക്കുമൊപ്പം തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മറ്റത്തൂര്‍ അവിട്ടപ്പിള്ളി തേവര്‍പ്പാടത്ത് തേവര്‍പ്പാടംവീട്ടില്‍ അജയ്കുമാറിന്റെ മകന്‍ അശ്വിന്‍(സിനു-13) ആണ് മരിച്ചത്.

ചെമ്പുച്ചിറ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ്. ഇന്നലെ വൈകീട്ട് 5.30 ഓടെയാണ് അപകടം. നീന്തിക്കുളിക്കുന്നതിനിടെ വെളളത്തിനടിയിലെ ചെളിയില്‍ പൂഴ്ന്നുപോയതിനെത്തുടര്‍ന്ന് പൊന്തിവരാന്‍ സാധിക്കാത്തതിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. അമ്മ: സന്ധ്യ. സഹോദരന്‍: ആശ്വിന്‍. സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് വീട്ടുവളപ്പില്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!