Breaking News

എഞ്ചിനീയറിങ്ങ് ടൂള്‍സ് ഉപയോഗിച്ച് അഴിമതിയെ നീക്കാനായി എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍

Placementകൊടകര.എഞ്ചിനീയറിങ്ങിലെ സാങ്കേതിത പരിജ്ഞാനം പ്രാവര്‍ത്തികമാക്കി അഴിമതിയെ എങ്ങിനെ സമൂഹത്തില്‍ നിന്ന് നീക്കാം എന്ന പരീക്ഷണത്തിലാണ് കൊടകര സഹൃദയ എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍.കോളേജിലെ ഐഇഡിസിയുടെയും കില ഡയറക്ടര്‍ ഡോ.പി.പി.ബാലന്റെയും നേതൃത്വത്തില്‍ കേരളത്തിലെ വിവിധ മുന്‍സിപ്പാലിറ്റികളില്‍ നിന്നും, പഞ്ചായത്തുകളില്‍ നിന്നും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സഹൃദയ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും കിലയില്‍ ഒത്തുകൂടിയിരുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടന്നുവരുന്ന അഴിമതികളെ കുറിച്ച് പഠിക്കുകയും അതിന്റെ കാരണങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഈ കാരണങ്ങളെ വിശകലനം ചെയ്ത് ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ശാസ്ത്രീയമായ ഡിസൈന്‍ സ്പ്രിന്റ് മെത്തേഡ് ഉപയോഗിച്ച് ഇതിനെതിരെ സാങ്കേതികപരിഹാരങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്തു.പ്രൊഡക്ട് ഡെവലപ്പ്‌മെന്റിനുമാത്രം ഉപയോഗിച്ചുവരുന്ന ‘ഡിസൈന്‍ സ്പ്രിന്റ് മെത്തേഡ് ഇതാദ്യമായാകാം അഴിമതിക്കെതിരെ പരിഹാരം കാണാന്‍ ഉപയോഗിക്കപ്പെടുന്നത്.

കേരള സാങ്കേതിക സര്‍വകലാശാല എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് രണ്ടാം സെമസ്റ്ററില്‍ തന്നെ ‘ഡിസൈന്‍ എഞ്ചിനീയറിങ്ങ് ‘ എന്ന ടെക്‌നിക്കല്‍ വിഷയം ഉള്‍പ്പെടുത്തിയത്. ഡിസൈന്‍ ടു പ്രൊഡക്ട് എന്ന ആശയമാണ് ഡിസൈന്‍ എഞ്ചിനീയറിങ്ങിന്റെ പ്രധാന ഉള്ളടക്കം ഏതൊരാശയത്തേയും ഉപകാരപ്രദമാക്കുന്ന പ്രൊഡക്ട് രൂപത്തില്‍ ആക്കിയെടുക്കുക എന്നതാണ് ‘ഡിസൈന്‍ ഞ്ചിനീയറിങ്ങിലൂടെ ഉദ്ദേശിക്കുന്നത്.കിലയില്‍ വികസിപ്പിച്ചെടുത്ത ആശയങ്ങള്‍ അടുത്തമാസം കോളേജില്‍ വെച്ച് നടക്കുന്ന ഹാക്കത്തോണില്‍ ഉള്‍പ്പെടുത്തി അഴിമതിക്കെതിരെ മികച്ച സാങ്കേതിക പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് വിദ്യര്‍ത്ഥികള്‍ നടത്തുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!