Breaking News

സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ത്രിദിന ക്യാമ്പ് നടത്തി

കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ഇരിങ്ങാലക്കുട ജില്ല ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളുടെ ത്രിദിന ക്യാമ്പ് പ്രിന്‍സിപ്പല്‍ ടി.ജെ. ലെയ്‌സണ്‍ ഉദ്ഘാടനം ചെയ്യുന്നു.
കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ഇരിങ്ങാലക്കുട ജില്ല ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളുടെ ത്രിദിന ക്യാമ്പ് പ്രിന്‍സിപ്പല്‍ ടി.ജെ. ലെയ്‌സണ്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ഇരിങ്ങാലക്കുട ജില്ല ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളുടെ ത്രിദിന ക്യാമ്പ് ആളൂര്‍ ആര്‍.എം.എച്ച്.എസ്.എസില്‍ നടത്തി. പ്രിന്‍സിപ്പല്‍ ടി.ജെ. ലെയ്‌സണ്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ ഹെഡ്മിസ്ട്രസ് ജൂലിന്‍ ജോസഫ്, പി.ടി.എ. പ്രസിഡന്റ് ജോയ്‌സന്‍ പി.പി. തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ല ഭാരവാഹികളായ കെ.ഡി. ജയപ്രകാശ്, വി.ബി. പ്രസാദ്, രുഗ്മിണി ടീച്ചര്‍, ജോയ്‌സി ടീച്ചര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ 189 സ്‌കൗട്ട്‌സ് ആന്റ്‌ഗൈഡ്‌സ് വളണ്ടിയേഴ്‌സ് ക്യാമ്പില്‍ പങ്കെടുത്തു. ക്യാമ്പ് ഞായറാഴ്ച വൈകീട്ട് സമാപിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!