കൊടകര : ലോകപ്രമേഹദിനത്തോടനുബന്ധിച്ച് ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റലും കോളേജ് ഓഫ് ഫാര്‍മസിയും സംയുക്തമായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. വര്‍ഗ്ഗീസ് പാത്താടന്‍ അദ്ധ്യക്ഷത വഹിച്ചു.
കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്. പ്രസാദന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കൊടകര സെന്റ് ജോസഫ്സ് ഫൊറോന ചര്‍ച്ച് വികാരി ഫാ. അഡ്വ. ഡോ. ജോണ്സന് ജി. ആലപ്പാട്ട്, കൊടകര സബ്ബ് ഇന്‍സ്പെക്ടര്‍ സുബീഷ്മോന്‍ കെ.എസ്., സെന്റ് ജെയിംസ് കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് പ്രിന്‍സിപ്പാള്‍ ഡോ. കെ. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.