ആളൂര്‍ ടൗണ്‍അമ്പ് തിങ്കളാഴ്ച

കൊടകര: ആളൂര്‍ വരപ്രസാദമാതപള്ളിയിലെ തിരുന്നാളിനോടനുബന്ധിച്ച ടൗണ്‍ അമ്പ് തിങ്കളാഴ്ച നടക്കും. വൈകീട്ട് 2 ന് പള്ളിയില്‍നിന്നും അമ്പ് എഴുന്നള്ളിപ്പ് ആരംഭിക്കും, 5 ന് കപ്പേളയില്‍ ലദീഞ്ഞ്, 7 ന് ബാന്റ് വാദ്യമത്സരം എന്നിവയുണ്ടാകും. 6 ന് നടക്കുന്ന ആനപ്പൂരം കൊടകര സി.ഐ. കെ.സുമേഷ് ഉദ്ഘാടനം ചെയ്യും. ,

6.15 ന് ഗാര്‍ഡന്‍ ഉദ്ഘാടനം വികാരി.ഫാ.സിജോ ഇരിമ്പന്‍ നിര്‍വഹിക്കും. വൈകീട്ട് 8 ന് നടക്കുന്ന ചികിത്സാധനസഹായവിതരണോദ്ഘാടനം കൊടകര എസ്.ഐ കെ.എസ്.സുബീഷ്‌മോന്‍ നിര്‍വഹിക്കും. പത്രസമ്മേളനത്തില്‍ രക്ഷാധികാരി റോയ് ജെ കളത്തിങ്കല്‍, ഷാജു അരിക്കാട്ട്, ജോണ്‍സണ്‍ വാലപ്പന്‍ എന്നിര്വര്‍ പങ്കെടുത്തു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!