Prednisone no prescription buy diflucan buy Aciphex online buy Silvitra online buy Prednisone online buy amitriptyline online zetia buy Clomid Without Prescription Sildenafil no prescription buy Levitra Super Active online buy Accutane Buy Nolvadex online buy Isotretinoin Buy Celebrex No Prescription

അവിട്ടപ്പിള്ളി എല്‍.പി സ്‌കൂളിലെ മാവിന്റെ സുഖമുള്ള ഓര്‍മ്മകള്‍ ബന്റി ജോണി എഴുതുന്നു

Apple

GLPS MATTATHUR, KODAKARAഞാന്‍ പഠിച്ചിരുന്ന L. P സ്‌കൂളിന്റെ മുറ്റത്ത് വലിയ മാവുകള്‍ ഉണ്ടായിരുന്നു….!(രണ്ടു മാവുണ്ടായിരുന്നു എന്നാണ് ഓര്‍മ്മ!)
ഞങ്ങളെ ചില ദിവസങ്ങളില്‍ കണക്കു പടിപ്പിച്ചിരുന്നത് ആ മാവുകളുടെ ചുവട്ടിലായിരുന്നു,ഇന്നു എത്ര കുട്ടികള്‍ക്ക് ഇങ്ങനെ മാവിന്റെ ചുവട്ടില്‍ ഇരുന്നു പഠിക്കാന്‍ പറ്റും,അറിയില്ല…?
എന്താണെന്നറിയില്ല ആ പ്രൈമറി സ്‌കൂളിന്റെ മുന്‍പിലൂടെ പോകുമ്പോള്‍ ഞാന്‍ ഇന്നും എത്തിച്ചു നോക്കും ആ മാവ് അവിടെ ഉണ്ടോ എന്ന് !
കാരണം ഞാന്‍ ഒരു കഥ കേട്ടിട്ടുണ്ട് !ഒരു സുഹൃത്ത് പറഞ്ഞ കഥ!
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പ്രൈമറി സ്‌കൂളില്‍ എല്ലാ കുട്ടികളും ഉച്ചയൂന്നു കഴിക്കുമ്പോള്‍ ഒരു കുട്ടി മാത്രം ആരും കാണാതെ ഒരു മാവിന്റെ ചുവട്ടില്‍ ചെന്നിരിക്കുമായിരുന്നു.
അന്നും അവന്‍ ആരും കാണാതെ ആ മാവിന്റെ ചുവട്ടില്‍ ചെന്നിരുന്നു ആരുമില്ലാത്ത നേരത്തു അവന്‍ ആ മാവിന്‍ ചില്ലകളില്‍ വന്നിരിക്കുന്ന കിളികളോടും അണ്ണാറക്കണ്ണന്‍മാരോടും തന്റെ സങ്കടം പറയാറുണ്ട്!അവര്‍ തിരിച്ചും!
എന്നാല്‍ ആയിടെയായി ആരും തന്നെ അവന്റെ സങ്കടം കേള്‍ക്കാന്‍ ഉണ്ടായിരുന്നില്ല. ഒരുപക്ഷേ ആ മാവില്‍ മാമ്പഴം ഒന്നും ഉണ്ടായിരുന്നില്ല അതായിരിക്കും!അവന്‍ ചിന്തിച്ചു !
അന്നവന് വിശപ്പു സഹിക്കാന്‍ കഴിഞ്ഞില്ല. അവന്‍ അവിടെയിരുന്നു നിശബ്ദമായി കരഞ്ഞുകൊണ്ട് കാലുകള്‍ക്കിടയില്‍ മുഖം താഴ്ത്തിയിരുന്നു.
പെട്ടെന്ന് അവന്റെ മുന്‍പില്‍ ഒരു മാമ്പഴം അടര്‍ന്നു വീണു,അവനു അദ്ഭുതമായി ആ മാവിന്‍മേല്‍ അവന്‍ മാമ്പഴമൊന്നും കണ്ടില്ലായിരുന്നു!!
അടുത്തൊരു ദിവസവും ഇതാവര്‍ത്തിച്ചു,പിന്നീടുള്ള ദിവസങ്ങളില്‍ എല്ലാം ഇതാവര്‍ത്തിച്ചു. അവനു മനസ്സിലായി ആ മാവ് അവനു വേണ്ടി മാമ്പഴങ്ങള്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന്!!
പിന്നീടവന്‍ ആ മാവിനോട് വര്‍ത്തമാനം പറയാന്‍ തുടങ്ങി .അതിനു ചുറ്റും ഓടികളിക്കാന്‍ തുടങ്ങി,അവര്‍ കൂട്ടുക്കാര്‍ ആയിമാറി!
എന്നാല്‍ ആ സന്തോഷം കൂടുതല്‍ നീണ്ടുനിന്നില്ല,
ഒരു ദിവസം അവന്‍ കണ്ടത് മരം വെട്ടുക്കാര്‍ ആ മാവു മുറിക്കുന്നതാണ്,ആ മാവ് ആ സ്‌കൂള്‍ കെട്ടിടത്തിനു ഭീക്ഷണിയാണത്രേ!
പക്ഷേ അന്നും ആ മാവിന്റെ വെട്ടിയിട്ട ചില്ലകള്‍ക്കടിയില്‍ ഒരു മാമ്പഴം അവനുവേണ്ടി ആ മാവു കരുതിവച്ചിരുന്നു…!!

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts