Breaking News

പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമവും സംഘടന രൂപീകരണവും നടന്നു

കൊടകര : ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളില്‍ 1953 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളില്‍ പഠിച്ച വിദ്യാര്‍ത്ഥികളുടെ സംഗമവും പൂര്‍വ്വവിദ്യാര്‍ത്ഥിസംഘടന രൂപീകരണവും നടന്നു. രൂപീകരണയോഗം മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം വൃന്ദകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായ ത്തംഗങ്ങളായ ടി.വി. വത്സന്‍, ജെസ്റ്റിന്‍ ജോര്‍ജ്ജ്, പ്രിന്‍സിപ്പാള്‍ ബി. സജീവ്, ഹെഡ്മാസ്റ്റര്‍ എ.എന്‍. വാസുദേവന്‍, മാനേജ്‌മെന്റ് പ്രതിനിധി എ.എന്‍. നീലകണ്ഠന്‍ നമ്പൂതിരി, മാതൃസംഗമം പ്രസിഡന്റ് വിനു സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി വി.കെ. രാജന്‍ (പ്രസിഡന്റ്), വി.എസ് ജയശങ്കര്‍, കെ.കെ. സന്തോഷ്, വി.എ. മോഹനന്‍, ജോമി ജോണ്‍ (വൈസ് പ്രസിഡന്റുമാര്‍), പ്രിയന്‍ എ.കെ., അയ്യപ്പക്കുട്ടി കെ.എന്‍, ജോളി ജോണ്‍സന്‍, ഷൈജി ജേക്കബ്ബ് (സെക്രട്ടറിമാര്‍), ടി.എ. ഫ്രാന്‍സീസ്, ബി. ബിജു (ഖജാന്‍ജിമാര്‍), കെ.എസ്. സരസ്വതി (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!