Breaking News

നെല്ലായി പള്ളിയില്‍ തിരുന്നാള്‍

St Mary's Church Nellayi.കൊടകര: നെല്ലായി സെന്റ്‌മേരീസ് പള്ളിയിലെ തിരുന്നാളിന് ഇന്ന് കൊടിയേറും. രാവിലെ 6.15 ന്റെ കുര്‍ബാനക്കുശേഷം നടക്കുന്ന കൊടിയേറ്റത്തിന് ഫാ.ആന്റണി മഞ്ഞളി കാര്‍മികത്വം വഹിക്കും. 30 ന് വൈകീട്ട് 5 ന് പാട്ടുകുര്‍ബാന, ലദീഞ്ഞ്, നൊവേന എന്നിവയുണ്ടാകും.

വൈകീട്ട് 7 ന് നടക്കുന്ന തീപാലങ്കാരസ്വിച്ച്ഓണ്‍കര്‍മം കൊടകര സി.ഐ കെ.സുമേഷ് ഉദ്ഘാടനം ചെയ്യും. 31 ന് പാട്ടുകുര്‍ബാനയും രൂപം എഴുന്നള്ളിച്ചുവക്കല്‍, വീടുകളിലേക്ക് അമ്പെഴുന്നള്ളിപ്പ്, രാത്രി 9 ന് പ്രദക്ഷിണം എന്നിവയുണ്ടാകും.

തിരുന്നാള്‍ദിനമായ ജനുവരി 1 ന് രാവിലെ 6.15 ന് കുര്‍ബാന, തുടര്‍ന്ന് പാട്ടുകുര്‍ബാന, വൈകീട്ട് 3.30 ന് കുര്‍ബാനക്കുശേഷം പ്രദക്ഷിണം, 7.30 ന് ഗാനമേള, രാത്രി 10 ന് രൂപം എടുത്തുവക്കല്‍ എന്നിവയുണ്ടാകും. പത്രസമ്മേളനത്തില്‍ ഫാ.ആന്റണി മഞ്ഞളി, ആന്റോ ചിറ്റിലപ്പിള്ളി, പോളി ചിറയത്ത്, ആന്റോ മഞ്ഞളി, തോമാസ് ചുരക്കല്‍, ഡേവീസ് പൊഴോലിപ്പറമ്പില്‍, ഷാജു ആഴ്ചങ്ങാടന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!