Breaking News

യുവതിയുടെ ആത്മഹത്യ: അയല്‍വാസികളായ 3 പേര്‍ പിടിയില്‍

Apple
  • prathikalപ്രതികളെ പിടികൂടാനായത് യുവതിയുടെ ഡയറിക്കുറിപ്പിലൂടെ

കൊടകര: കുണ്ടുകുഴിപ്പാടത്ത് ഭര്‍തൃമതിയായ യുവതി ആത്മഹത്യചെയ്തസംഭവത്തില്‍ അയല്‍വാസികളായ 3 യുവാക്കളെ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റുചെയ്തു.

കുണ്ടുകുഴിപ്പാടം പൊന്നമ്മത്തറവീട്ടില്‍ ബിനീഷ്(35), കാട്ടുകണ്ടത്തില്‍ ജിജേഷ്(32), ചിറ്റേക്കാട്ടില്‍ ഷിജിത്ത് എന്ന അപ്പുണ്ണി(25) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 6 ന് കുററിച്ചിറ കുണ്ടുകുഴിപ്പാടത്തെയുവതിയുടെ ഭര്‍തൃഗൃഹത്തിലാണ് യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

യുവതിയില്‍നിന്നും ലഭിച്ച ഡയറിയില്‍ 3 പേരുംചേര്‍ന്ന് യുവതിയെ വഴിവിട്ടബന്ധത്തിന് പ്രേരിപ്പിച്ചതിനെത്തുടര്‍ന്നുള്ള മാനസികവിഷമത്തില്‍നിന്നാണ് ആത്മഹത്യചെയ്യുന്നതെന്നും മരണശേഷം തന്റെ ശരീരം ഇവര്‍ക്ക് വിട്ടുകൊടുക്കണമെന്നും സൂചിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. ആത്മഹത്യേപ്രേരണക്ക് കേസെടുത്ത് അറസ്റ്റ്‌ചെയ്ത പ്രതികളെ റിമാന്റ്‌ചെയ്തു.

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts