Breaking News

ചെറുകുന്ന് ശ്രീ ബാലമുരുകാ ക്ഷേത്രത്തില്‍ കാവടി തിരുവുത്സവത്തിന് കൊടികയറി.

cherukunnu

കൊടകര: പേരാമ്പ്ര ചെറുകുന്ന് ബാലസുബ്രഹ്മണ്യക്ഷേത്രത്തിലെ കാവിട തിരുവുത്സവത്തിന് കൊടിയേറി. കൊടിയേററദിവസം തന്ത്രി ഡോ.കാരുമാത്ര വിജയന്‍ ആധ്യാത്മികപ്രഭാഷണം നടത്തി.

തിരുവുത്സവദിവസമായ 9 ന് രാവിലെ 5 ന് ഗണപതിഹോമം, 7 ന് അഭിഷേകം, ഉച്ചക്ക് 12.30 ന് കാവിട കൂടിയാട്ടം, വൈകീട്ട് 4 ന് എഴുന്നള്ളിപ്പ്, പെരുവനം കുട്ടന്‍മാരാര്‍,കേളത്ത് അരവിന്ദാക്ഷമാരാര്‍ എന്നിവര്‍ നയിക്കുന്ന പാണ്ടിമേളം, 7 ന് ദീപാരാധന എന്നിവയുണ്ടാകും.

ആഘോഷത്തില്‍ കിഴക്കുംമുറിഅപ്പോളോപ്പടി, നാടുകുന്ന്‌പെരിയചിറ ശിവസുധന്‍സെറ്റ്,ആശാരിപ്പാറ ശ്രീമുരുകന്‍സെറ്റ്, താണിപ്പാറ തെക്കുംമുറി സെറ്റ്, തെക്കുംമുറി സെറ്റ് ചെറുകുന്ന്, സെന്‍ട്രല്‍ സെറ്റ് ചെറുകുന്ന്, ശ്രീസുബ്രഹ്മ്ണ്യസമാജം സെറ്റ്, പടിഞ്ഞാട്ടുംമുറി സെറ്റ്, ടക്കുംമുറിസെറ്റ് എന്നീ കാവടിസംഘങ്ങള്‍ ആഘോഷത്തില്‍ പങ്കാളികളാകും. ക്ഷേത്ര ക്ഷേത്രം തന്ത്രി ഡോ.+കാരുമാത്ര വിജയന്‍, ഡോ. ഒ.വി.ഷിബു, വിനോദ് കാവനാട്,മേല്‍ശാന്തി അംജിത്ശര്‍മ എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!