Breaking News

”ശുചിത്വകേരളം – ക്ലീന്‍ പറപ്പൂക്കര മിഷന്‍”

 ''ശുചിത്വകേരളം - ക്ലീന്‍ പറപ്പൂക്കര മിഷന്‍'' എന്ന ലക്ഷ്യത്തിനായി വിദ്യാര്‍ത്ഥികള്‍ പ്ലാസ്റ്റിക് ശേഖരണത്തിനായി തുണി ബാഗുകള്‍ വിതരണം ചെയ്യുന്നു.

”ശുചിത്വകേരളം – ക്ലീന്‍ പറപ്പൂക്കര മിഷന്‍” എന്ന ലക്ഷ്യത്തിനായി വിദ്യാര്‍ത്ഥികള്‍ പ്ലാസ്റ്റിക് ശേഖരണത്തിനായി തുണി ബാഗുകള്‍ വിതരണം ചെയ്യുന്നു.

കൊടകര : നന്തിക്കര ജി.വി.എച്ച്.എസ്.എസ്. ന്റെ എന്‍.എസ്.എസ്. യൂണിറ്റിന്റെ സപ്തദിനക്യാമ്പിന് സമാപനംകുറിച്ചുകൊണ്ട് ”ശുചിത്വകേരളം – ക്ലീന്‍ പറപ്പൂക്കര മിഷന്‍” എന്ന ലക്ഷ്യത്തിനായി വിദ്യാര്‍ത്ഥികള്‍ പറപ്പൂക്കര പഞ്ചായത്തിലെ 400 ഓളം വീടുകളില്‍ പ്ലാസ്റ്റിക് ശേഖരണവും ബോധവല്‍ക്കരണവും നടത്തി.

ഇതിനോടനുബന്ധിച്ച് എല്ലാ വീടുകളിലും പ്ലാസ്റ്റിക് ശേഖരണത്തിനായി തുണി ബാഗുകള്‍ വിതരണം ചെയ്തു. ഇങ്ങനെ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ സംസ്‌കരണ പ്ലാന്റുകളില്‍ എത്തിക്കുക എന്നതാണ് ക്ലീന്‍ പറപ്പൂക്കര മിഷന്റെ ലക്ഷ്യം. പ്രോഗ്രാം ഓഫീസര്‍ ദിവ്യ ടീച്ചര്‍, പി.ടി.എ. പ്രസിഡന്റ് എം.ആര്‍. ഭാസ്‌ക്കരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!