Breaking News

വിവാഹപൂര്‍വ്വ കൗണ്‍സലിംഗ് കോഴ്‌സ് നടത്തി

KDA Counseling Course SNDPകൊടകര : എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്റെ ആഭിമുഖ്യത്തില്‍ കൊടകര ഗവ. എല്‍.പി സ്‌കൂളില്‍ വെച്ച് രണ്ട് ദിവസത്തെ വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്‌സ് നടന്നു.

എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. കോഴ്‌സിന്റെ സമാപനയോഗത്തില്‍ മുഖ്യാതിഥിയായി കൊടകര പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.സി. സുബീഷ് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.

യൂണിയന്‍ ഭാരവാഹികളായ വി.സി. പ്രഭാകരന്‍, ഇ.എം. ജോഷി, പി.കെ. സുഗതന്‍, ടി.സി. അശോകന്‍, എ.കെ. പ്രദീപ്കുമാര്‍, വി.ജി. ഗിന്‍ഷ, എം.കെ. സുകുമാരന്‍, മിനി പരമേശ്വരന്‍, ലൗലി സുധീര്‍ ബേബി, ശാരദ ഭാസില്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!