കൊടകര : കൊടകര ഗ്രാമാപഞ്ചായത്തിന്റെ സാന്ത്വന പരിചരണ പദ്ധതി ആയ സ്പര്‍ശത്തിനു കൊടകരയിലെ മാധ്യമ പ്രവര്‍ത്തകരുടെ പിന്തുണ. കൊടകര പ്രസ് ക്ലബ് പ്രവര്‍ത്തകരാണ് ഒരു ദിവസത്തെ വേതനം സംഭാവന ചെയ്തത്.
പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ പ്രസാദന്‍ പ്രസ് ക്ലബ് പ്രസിഡന്റ് ടി.ജി അജോയില്‍ നിന്ന് തുക ഏറ്റു വാങ്ങി. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.എല്‍ പാപ്പച്ചന്‍, ഗ്രാമപഞ്ചായത്ത് അംഗം വി.കെ സുബ്രമണ്യന്‍, പ്രസ് ക്ലബ് സെക്രട്ടറി കൊടകര ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു.