Breaking News

പുത്തൂക്കാവ് താലപ്പൊലി കാവില്‍ദേശത്തിന്റെ ആഭിമുഖ്യത്തില്‍ 23 ന് ആഘോഷിക്കും

Apple

കൊടകര: പുത്തൂക്കാവ് ദേവീക്ഷേത്രത്തിലെ താലപ്പൊലി മഹോല്‍സവം കാവില്‍ദേശത്തിന്റെ ആഭിമുഖ്യത്തില്‍ 23 ന് ആഘോഷിക്കും. ഇതോടനുബന്ധിച്ച് 22 ന് വൈകീട്ട് 4.30 ന് നടക്കുന്ന ആനച്ചമയപ്രദര്‍ശനം തമിഴ് സിനിമാനടന്‍മാരായ കവിമണിയും ശിവയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.

ദേവസ്വം പ്രസിഡണ്ട് പി.സുശീല്‍കുമാര്‍ അധ്യക്ഷത വഹിക്കും. 6.30 ന് തട്ടകത്തെ കലോപാസകരുടെ വിവിധകലാപരിപാടികളും അരങ്ങേറും. താലപ്പൊലിദിവസം രാവിലെ 3 ന് പള്ളിയുണര്‍ത്തല്‍, നിര്‍മാല്യം, 4 ന് മണ്ഡപത്തില്‍ കളഭം, 4.30 ന് തൃപ്രയാര്‍ മഹേഷ്മാരാരുടെ അഷ്ടപദി, 6 ന് കളഭാഭിഷേകം, 7.30 ന് ശ്രീഭൂതബലി, പുറത്തേക്കെഴുന്നള്ളിപ്പ്, പഞ്ചാരിമേളം, ഉച്ചക്ക് 12.30 ന് മണലൂര്‍ ഗോപിനാഥിന്റെ ഓട്ടന്‍തുള്ളല്‍, ഉച്ചതിരിഞ്ഞ് 2 ന് കാഴ്ചശിവേലി, പഞ്ചവാദ്യം, 4.30 ന് പാണ്ടിമേളം, വൈകീട്ട് 6.30 ന് ദീപാരാധന,7 ന് വലിയമ്പലത്തില്‍വച്ചുനമസ്‌കാരം, 7.20 ന് ബ്രാഹ്മണിപ്പാട്ട്, 7.30 ന് കുടുംബിസമുദായക്കാരുടെ താലിവരവ്, 7.30 ന് പുത്തുകാവ് കരുവാന്‍വിഷ്ണുമായ കുടുംബക്ഷേത്രക്കാരുടെ താലിവരവ്, 8 ന് പുത്തുകാവ് ജംഗ്ഷന്‍ താലിസമര്‍പ്പണസംഘം താലിവരവ്, 8.10 ന് വിദ്യാഭ്യാസഅവാര്‍ഡ് വിതരണം,രാത്രി 9 ന് കൊല്ലം കെ.ആര്‍.പ്രസാദുംസംഘവും അവതരിപ്പിക്കുന്ന ‘അഗ്നിപു്ര്രത’ ചരിത്രനാടകം, 9 ന് പുലയസമുദായക്കാരുടെ കാളകളി, 10 ന് ആശാന്‍സമുദായക്കാരുടെ തട്ടിന്‍മേല്‍കളി, 12 ന് സാംബവസമുദായക്കാരുടെ ദാരീകന്‍-കാളി വരവ്, 12.15 ന് കൊടകര തട്ടാന്‍മാരുടെ താലിവരവ്, 12.30 ന് വിളക്കെഴുന്നള്ളിപ്പ്, പഞ്ചവാദ്യം, 24 ന് പുലര്‍ച്ചെ 3 ന് മേളം, 6 ന് പാരമ്പര്യഅനുഷ്ഠാനകലാരൂപങ്ങളുടെ വരവ് എന്നിവയാണ് പരിപാടികള്‍.

ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രിമാരായ അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തി കൂട്ടാലമഠത്തില്‍ ഹരികൃഷ്ണന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. മേളത്തിന് പെരുവനം കുട്ടന്‍മാരാരും പഞ്ചവാദ്യത്തിന് കോങ്ങാട് മധുവും നേതൃത്വം നല്‍കും.എഴുന്നള്ളിപ്പിന് 7 ആനകള്‍ അണിനിരക്കും. തിരുവമ്പാടി ശിവസുന്ദര്‍ ഭഗവതിയുടെ തിടമ്പേററും. പത്രസമ്മേളനത്തില്‍ ആഘോഷക്കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ തെക്കേടത്ത് ശിവനാഥന്‍, പുത്തുകാവ്‌ദേവസ്വം പ്രസിഡണ്ട് പി.സുശീല്‍കുമാര്‍,പബ്ലിസിറ്റി കണ്‍വീനര്‍ കൊടകര ഉണ്ണി, ട്രഷറര്‍ കെ.സുരേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery