Breaking News

എയിഡ്സ്നേക്കാൾ മാരകമായ ലൈംഗികരോഗം.

Sexual diseaseഎയ്ഡ്‌സിനേക്കാള്‍ മാരക രോഗാണുവായ ഗൊണോറിയ വിഭാഗത്തില്‍ പെടുന്ന ലൈംഗിക രോഗം ആശങ്കസൃഷ്ടിക്കുംവിധം പടരുന്നതായി യു.എസ് ഡോക്ടര്‍മാര്‍. ഫലപ്രദമായ മരുന്ന് കണ്ടെത്താനാകാത്തതാണ് ഈ രോഗത്തെ എയ്ഡ്‌സിനേക്കാള്‍ മാരകരോഗമെന്ന വിശേഷണത്തിന് അര്‍ഹമാക്കുന്നത്. അതിവേഗത്തില്‍ പകരാനുള്ള ശേഷിയും ഈ രോഗത്തെ മാരകരോഗങ്ങളുടെ പട്ടികയില്‍ എയ്ഡ്‌സിനേക്കാള്‍ മുന്നിലെത്തിക്കുന്നു.

ഗൊണോറിയ എച്ച്ഒ 41എന്ന് പേരിട്ടിരിക്കുന്ന രോഗം ആദ്യം തിരിച്ചറിഞ്ഞത് ജപ്പാനിലെ ഒരു ലൈംഗിക തൊഴിലാളിയിലാണ്. അടിയന്തര പ്രാധാന്യത്തോടെ ഈ രോഗത്തിനെതിരെ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ലോകത്ത് ഇതുവരെ കണ്ടുപിടിച്ച ആന്റി ബയോട്ടിക്കുകള്‍ക്കൊന്നും ഈ രോഗത്തെ പ്രതിരോധിക്കാനുള്ള ശേഷിയില്ല.

അമേരിക്ക, ജപ്പാന്‍, നോര്‍വേ എന്നിവിടങ്ങളിലാണ് രോഗം തിരിച്ചറിയപ്പെട്ടിരിക്കുന്നത്. ഇതിലേറെ രാജ്യങ്ങളിലെ ജനങ്ങളിലേക്ക് രോഗം പടരാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ പറഞ്ഞു. ഇതുവരെ ഈ രോഗം ബാധിച്ചവരാരും മരിച്ചിട്ടില്ല. എന്നാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നതിന് മുമ്പ് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

എയ്ഡ്‌സിനേക്കാള്‍ മാരകമായ എച്ച്.ഒ.41 ലൈംഗികബന്ധത്തിലൂടെയാണ് പകരുക. 15നും 24നും ഇടക്ക് പ്രായമുള്ളവരിലാണ് രോഗം കൂടുതലും കണ്ടുവരുന്നത്. രോഗം വരാതെ സൂക്ഷിക്കുക മാത്രമാണ് പ്രതിരോധത്തിനുള്ള ഏകമാര്‍ഗ്ഗം. സുരക്ഷിതമായ ലൈംഗിക ബന്ധം മാത്രമാണ് ഏക മുന്‍കരുതലെന്നാണ് വിദഗ്ധരുടെ നിര്‍ദ്ദേശം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!