Breaking News

കനകമല തീര്‍ത്ഥകേന്ദ്രത്തില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ആരംഭിച്ചു

കനകമല: കനകമല തീര്‍ത്ഥ കേന്ദ്രത്തില്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന രണ്ടാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇരിങ്ങാലക്കുട രൂപത മെത്രാന്‍ അഭ്യ. മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു.

ദിവസവും വൈകീട്ട് 5 മുതല്‍ 9 മണി വരെയായിരിക്കും കണ്‍വെന്‍ഷന്‍. റവ. ഫാ. മാത്യു നായ്ക്കാംപറമ്പില്‍ വി. സി, റവ. ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ വി. സി, റവ. ഫാ. അഗസ്റ്റിന്‍ വല്ലൂരാന്‍ വി. സി, റവ. ഫാ. മാത്യു തടത്തില്‍ വി.സി, റവ. ഫാ. ഡെര്‍ബിന്‍ ഈട്ടിക്കാട്ടില്‍ എന്നിവര്‍ വചനസന്ദേശം നല്‍കുന്നതാണ്.

തീര്‍ത്ഥകേന്ദ്രം റെക്ടര്‍ റവ. ഫാ. ആന്റോ ജി. ആലപ്പാട്ട്, അസി. വികാരി റവ. ഫാ. ജോയ്‌സണ്‍ ഇടശ്ശേരി, കൈക്കാരന്‍മാരായ ജോര്‍ജ്ജ് പന്തല്ലൂക്കാരന്‍, വര്‍ഗ്ഗീസ് കള്ളിയത്ത് പറമ്പില്‍, വര്‍ഗ്ഗീസ് കുയിലാടന്‍, ഷിബു കള്ളിയത്ത്പറമ്പില്‍ മദര്‍സുപ്പീരിയര്‍ സി. മേഴ്‌സി കരിപ്പായി, കേന്ദ്രസമിതി പ്രസിഡന്റ് പീറ്റര്‍ ആലേങ്ങാട്ട്കാരന്‍ പി. ആര്‍. ഒ. ഷിബു പഴയേടത്തുപറമ്പില്‍ എന്നിവര്‍ ബൈബിള്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!