Breaking News

കൊടകരയിലെ പൊതുവിദ്യാലയങ്ങള്‍ ഒറ്റക്യാമ്പസ്സിലേക്ക് ; കൊടകരയിലെ സര്‍ക്കാര്‍വിദ്യാലയങ്ങള്‍ അന്താരാഷ്ട്രനിലവാരത്തിലെത്തിക്കുന്നു

കൊടകര : സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ ഭാഗമായി കൊടകരയിലെ പൊതുവിദ്യാലയങ്ങള്‍ 2020 ആകുമ്പോഴേക്കും അന്താരാഷ്ട്രനിലവാരത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ശില്‍പ്പശാല സംഘടിപ്പിക്കുന്നു.

ദ്യൂതി-2020 എന്നപേരിലളള സമഗ്രവിദ്യാലയ വികസനനയരൂപീകരണ ശില്‍പ്പശാല ഗവ.എല്‍.പി സ്‌കൂളില്‍ 11 ന് രാവിലെ 9 ന് വിദ്യാഭ്യാസമന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ബി.ഡി.ദേവസി എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷീലവിജയകുമാര്‍ മുഖ്യാതിഥിയാകും. ജനപ്രതിനിധികള്‍, അധ്യാപകര്‍, പൂര്‍വാധ്യാപകര്‍, പൂര്‍വവിദ്യാര്‍ഥികള്‍, രാഷ്ട്രീയസാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ ശില്‍പ്പശാലയില്‍ സംബന്ധിക്കും. ഇതിന്റെ ഭാഗമായി കൊടകരയിലെ ഗവ.എല്‍.പി സ്‌കൂള്‍,ഗവ.ഹയര്‍സെക്കണ്ടറി സകൂള്‍, ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ എന്നീ വിദ്യാലയസമുച്ചയങ്ങള്‍ ഒരൊറ്റ കാമ്പസ്സാക്കിമാറ്റാനാണ് പദ്ധതി.ഗവ.ബോയ്‌സഹൈസ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികൂടിയാണ് പ്രൊ.സി.രവീന്ദ്രനാഥ്. വിദ്യാലയങ്ങളെല്ലാം ഒരൊറ്റകാമ്പസ്സിലാക്കുന്നതതോടെ മികച്ചമൈതാനവും വായനശാലയും ലാബും സജ്ജമാക്കും. മാത്രമല്ല എല്ലാക്ലാസ്സ്മുറികളും സ്മാര്‍ട്ടാക്കും. ഇതിനായി രൂപീകരിക്കുന്ന അക്കാദമിക് കമ്മിറ്റിയാണ് ഇതിനൊക്കെ നേതൃത്വം നല്‍കുക.

പത്രസമ്മേളനത്തില്‍ ജില്ലാപഞ്ചായത്തംഗം കെ.ജെ.ഡിക്‌സണ്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.പി.ഹരിദാസ്, ഗവ.ഹയര്‍സെക്കണ്ടറിസ്‌കൂള്‍ പ്രിന്‍സിപ്പാള്‍ യു.നന്ദകുമാരന്‍,പി.ടി.എ പ്രസിഡണ്ട് വി.എം.സത്യന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

2 Comments

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!