Breaking News

മനക്കുളങ്ങരയില്‍ വിദേശമദ്യശാലക്കെതിരെ സത്യാഗ്രഹസമരം ആരംഭിച്ചു

മനക്കുളങ്ങരയില്‍ ആരംഭിച്ച സത്യാഗ്രഹസമരം എന്‍.എ.ടി.എം. കേരള കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. കുസുമം ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

മനക്കുളങ്ങര : കൊടകര എന്‍.എച്ച്. ല്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ബീവറേജസ് വിദേശമദ്യവില്പനശാല അടച്ചുപൂട്ടുന്നതിനുപകരം മനക്കുളങ്ങര ഗ്രാമത്തിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെ ഗ്രാമത്തിലെ ജനങ്ങള്‍ സംയുക്തസമരസമിതിക്ക് രൂപം കൊടുത്തുകൊണ്ട് സത്യാഗ്രഹസമരം ആരംഭിച്ചു. സംയുക്തസമരസമിതി ചെയര്‍മാന്‍ ഇ.എല്‍. പാപ്പച്ചന്‍ അദ്ധ്യക്ഷത വഹിച്ചു.

പ്രതിഷേധയോഗവും സമരപ്രഖ്യാപനവും എന്‍.എ.ടി.എം. കേരള കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. കുസുമം ജോസഫ് ഉദ്ഘാടനം ചെയ്തു. സമരസമിതി കണ്‍വീനര്‍ എന്‍.വി. ബിജു സ്വാഗതം ആശംസിച്ചു. സര്‍വ്വകക്ഷിനേതാക്കള്‍ സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടപ്പിച്ചുകൊണ്ട് സംസാരിച്ചു. സത്യാഗ്രഹസമരത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ അംഗം ഭിജിത്ത് എന്‍.ഡി, കൊടകര ഫൊറോന ചര്‍ച്ച് മദ്യവിരുദ്ധസമിതി അംഗം ജോസ് കോച്ചേക്കാടന്‍, സാംസ്‌കാരികസംഘം ട്രഷറര്‍ ദിനേഷ് പരമേശ്വരന്‍, കുടുംബശ്രീ പ്രവര്‍ത്തക റോസിലി പാപ്പച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മനക്കുളങ്ങരയെ മലീമസമാക്കുന്ന മദ്യശാലയ്‌ക്കെതിരായ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇരിങ്ങാലക്കുട രൂപത മദ്യവിരുദ്ധസമിതി ഡയറക്ടര്‍ ഫാ. പോളി കണ്ണൂക്കാടന്‍ സമരപന്തലിലെത്തി സമരത്തില്‍ പങ്കെടുക്കുകയും, പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. മദ്യവിരുദ്ധസമിതിയുടെ രൂപതാ പ്രസിഡന്റ് സേവ്യര്‍ പള്ളിപ്പാടന്‍ മദ്യശാലകള്‍ക്കെതിരായ ജനകീയസമരങ്ങളെ ശക്തിപ്പെടുത്തേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കികൊണ്ട് സന്ദേശം നല്‍കി.

ഫെബ്രുവരി 14 ചൊവ്വാഴ്ച രാവിലെ 9.30 ന് ആരംഭിച്ച സത്യാഗ്രഹസമരത്തില്‍ സമരസമിതി ചെയര്‍മാനും 18-ാം വാര്‍ഡ് മെമ്പറുമായ ഇ.എല്‍.പാപ്പച്ചന്‍, വൈസ് ചെയര്‍മാനും 19-ാം വാര്‍ഡ് മെമ്പറുമായ ഉഷ സത്യന്‍, സമരസമിതി കണ്‍വീനര്‍ എന്‍.വി. ബിജു, ജോയിന്റ് കണ്‍വീനര്‍മാരായ കോടന നാരായണന്‍കുട്ടി, ദിലീപ് എന്‍.ജി, വേലായുധന്‍ എന്‍.യു., കമ്മിറ്റി അംഗങ്ങളായ സുനില്‍കുമാര്‍ വി.എസ്., ദിനേഷ് എന്‍.പി, സുനിത ശോഭനന്‍, റോസിലി പാപ്പച്ചന്‍, സുകുമാരന്‍ കാടുവെട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!