Breaking News

നെല്ലായി വയലൂര്‍ ശ്രീ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് ഞായറാഴ്ച കൊടിയേറും

നെല്ലായി : നെല്ലായി വയലൂര്‍ ശ്രീ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് ഞായറാഴ്ച കൊടിയേറുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ അറിയിച്ചു. രാത്രി 8 ന് ക്ഷേത്രം തന്ത്രി അണിമംഗലത്ത് ത്രിവിക്രമന്‍ നമ്പൂതിരി ഉത്സവത്തിന് കൊടിയേറ്റും. തുടര്‍ന്ന് മേജര്‍സെറ്റ് കഥകളി അരങ്ങേറും.

ഏകാദശി വിളക്ക് ആഘോഷിക്കുന്ന ഈമാസം 22ന് ഉച്ചകഴിഞ്ഞ് എഴുന്നള്ളിപ്പില്‍ പങ്കെടുക്കാനെത്തുന്ന ഏഴു ഗജവീരന്മാരെ നെല്ലായി സെന്ററില്‍ നിന്ന് നാദസ്വരത്തിന്റെ അകമ്പടിയോടെ സ്വീകരിക്കും. വൈകീട്ട് ട്രിപ്പിള്‍ തായമ്പകയും രാത്രിയില്‍ മേജര്‍സെറ്റ് പഞ്ചവാദ്യവും ഉണ്ടാകും. ശിവരാത്രി നാളില്‍ പഞ്ചാരിമേളം നടക്കും.

26ന് നെല്ലായി മഹാമുനിമംഗലം ക്ഷേത്രക്കടവില്‍ ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും. വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്രം ട്രസ്റ്റി കൈമുക്ക് ജാതവേദന്‍ നമ്പൂതിരി, സി.പി.ദിനേശന്‍, എന്‍.ബാബു, ആര്‍.ഉണ്ണികൃഷ്ണന്‍, എന്‍.വിനീത് എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!