Breaking News

വിത്ത് പേന സമ്മാനമായി നല്‍കി നിവേദിത ജന്മദിനം ആഘോഷിച്ചു

Apple

മറ്റത്തൂര്‍ : പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ചു മധുരം വിതരണം ചെയ്യുന്നതിന് പകരം വിത്ത് പേന നിര്‍മ്മിച്ച് കൂട്ടുകാര്‍ക്ക് വിതരണം ചെയ്ത് മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനി ജന്മദിനാഘോഷം വ്യത്യസ്തമാക്കി. ഉപയോഗം കഴിഞ്ഞു വലിച്ചെറിയുന്ന പേനകളില്‍ വിത്ത് ഒളിപ്പിച്ചു വച്ച് പുനര്‍ നിര്‍മ്മിച്ചാണ് നിവേദിത വിത്ത് പേനകള്‍ ഉണ്ടാക്കിയത്.

ജന്മദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തില്‍ പിറന്നാള്‍ മരം നട്ടുകൊണ്ട് പരിസ്ഥിതി പ്രവര്‍ത്തകന്‍ എം മോഹന്‍ദാസ് മാസ്റ്റര്‍ പരിപാടി ഉത്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക എം. മഞ്ജുള ടീച്ചര്‍ അധ്യക്ഷയായിരുന്നു.

17total visits,1visits today

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts