Breaking News

കനകമല കുരിശുമുടി തീര്‍ഥാടനം 26 ന് തുടങ്ങും

കനകമല : കനകമല മാര്‍തോമ കുരുശുമുടി 78-ാമത് തീര്‍ത്ഥാടനത്തിന് 26 ന് തുടക്കമാകും. ഏപ്രില്‍ 23 വരെ തീര്‍ഥാടനം ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട് ചാലക്കുടി എം.എല്‍.എ ബി.ഡി.ദേവസിയുടെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ 10 ന് യോഗം നടക്കും. തീര്‍ഥാടനവുമായി ബന്ധപ്പെട്ട 10-ാംഘട്ട ദീപപ്രയാണത്തിന് കഴിഞ്ഞദിവസം സെന്റ് തോമസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ തുടക്കമായി.

ആലപ്പുഴയിലെ ചേണകിരി ഫൊറോനപള്ളിയില്‍ നിന്നും വികാരി ഫാ. സിറിയക്ക് വലിയപറമ്പില്‍ തെളിയിച്ച ദീപം കനകമല തീര്‍ത്ഥകേന്ദ്രം അസി. വികാരി ഫാ. ജോയ്‌സന്‍ ഇടശ്ശേരി ഏറ്റുവാങ്ങി. കൈക്കാരന്‍മാരായ ജോര്‍ജ്ജ് പന്തല്ലൂക്കാരന്‍, ഷിബു കള്ളിയത്ത്പറമ്പില്‍, വര്‍ഗ്ഗീസ് കള്ളിയത്ത്പറമ്പില്‍, വര്‍ഗ്ഗീസ് കുയിലാടന്‍, ജനറല്‍കണ്‍വീനര്‍ വര്‍ഗ്ഗീസ് കളത്തിങ്കല്‍, കേന്ദ്രസമിതി പ്രസിഡന്റ് പീറ്റര്‍ ആലങ്ങാട്ടുകാരന്‍, സെക്രട്ടറി നെല്‍സണ്‍ കൊടുകില്‍പറമ്പില്‍, ബിജോയ് മഞ്ഞളി എന്നിവര്‍ ദീപപ്രയാണത്തിന് നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!