Breaking News

വയലൂര്‍ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി

നെല്ലായി : നെല്ലായി വയലൂര്‍ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. കൊടിപ്പുറത്തുവിളക്കുദിവസമായ ഇന്നലെ ചാക്യാര്‍കൂത്ത്, തായമ്പക, ഓട്ടന്‍തുള്ളല്‍, വിളക്കെഴുന്നള്ളിപ്പ് എന്നിവയുണ്ടായി.

മൂന്നാംദിവസമായ ഇന്ന് രാവിലെ ശ്രീഭൂതബലി, വൈകീട്ട് 3.30 ന് ചാക്യാര്‍കൂത്ത്, 4.30 ന് ഓട്ടന്‍തുള്ളല്‍, 6.30 ന് കുറത്തിയാട്ടം, 7 ന് തായമ്പക, 8.30 ന് വിളക്കെഴുന്നള്ളിപ്പ്, 9.30 ന് ബാലെ, ബുധനാഴ്ച രാവിലെ 9 ന് ഉത്സവബലി, വൈകീട്ട് 3 ന് ഗജവീരന്‍മാര്‍ക്ക് നെല്ലായി സെന്ററില്‍നിന്നും സ്വീകരണം, കോട്ടപ്പടി സുരേന്ദ്രന്റെ നാദസ്വരം, 3.30 ന് ചാക്യാര്‍കൂത്ത്, 4.30 ന് ഭജന്‍സ്,7 ന് മട്ടന്നൂരും മക്കളും ചേര്‍ന്നൊരുക്കുന്ന ട്രിപ്പിള്‍തായമ്പക, 10 ന് പഞ്ചവാദ്യം, 23 ന് രാവിലെ 9 ന് ശിവേലി, വൈകീട്ട് 3.30 ന് ചാക്യാര്‍കൂത്ത്, വൈകീട്ട് 5.30 ന് സംഗീതകച്ചേരി, 7 ന് മട്ടന്നൂര്‍ ഉദയന്‍ നമ്പൂതിരിയും ചിറക്കല്‍ നിധീഷും ചേര്‍ന്നൊരുക്കുന്ന ഇരട്ടത്തായമ്പക, രാത്രി 9 ന് നൃത്തസന്ധ്യ, 24 ന് ശിവരാത്രി ദിവസം രാവിലെ 6 ന് ഭക്തിഗാനമേള, 9 ന് ശിവേലി, പഞ്ചാരിമേളം, വൈകീട്ട് 5.30 ന് ഭക്തിഗാനമേള, രാത്രി 7.30 ന് പടിഞ്ഞാറെ നടയില്‍ എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, 25 ന് രാവിലെ 9 ന് ശിവേലി, വൈകീട്ട് 5.30 ന് അക്ഷരശ്ലോകസദസ്സ്, 7.30 ന് തായമ്പക,രാത്രി 9 ന് പള്ളിവേട്ട, 9 ന് തിരുവാതിരക്കളി, 26 ന് രാവിലെ 10 ന് നെല്ലായി മഹാമുനിമംഗലം ക്ഷേത്രക്കടവില്‍ ആറാട്ട് എന്നിവയാണ് പരിപാടികള്‍.

ഏകാദശിവിളക്ക്ദിവസമായ 22 നടക്കുന്ന പഞ്ചവാദ്യത്തിന് അന്നമനട പരമേശ്വരമാരാരും ശിവരാത്രിദിവസം രാവിലെ നടക്കുന്ന മേളത്തിന് പെരുവനം സതീശന്‍മാരാരും നേതൃത്വം നല്‍കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!