Breaking News

സപ്തദിനക്യാമ്പിലെ ഊര്‍ജവുമായി സര്‍ക്കാര്‍ ആശുപത്രി നവീകരണം

കൊടകര: കൊടകര സര്‍ക്കാര്‍ പ്രാഥമിക ആശുപത്രിയിലെ അടിസ്ഥാന സൗകര്യവികസനത്തിന് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ രംഗത്തിറങ്ങി. ആക്‌സിസ് എഞ്ചിനിയറിംഗ് കോളേജ് എന്‍.എസ്.എസ് 140 യൂണിറ്റിന്റെ വാര്‍ഷിക സപ്തദിന ക്യാമ്പില്‍ പുനര്‍ജനി പ്രോജക്ടിന്റെ ‘ഭാഗമായാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

കൊടകര സര്‍ക്കാര്‍ പ്രാഥമിക ആശുപത്രിയിലെ ഉപയോഗ ശൂന്യമായി കിടക്കുന്ന ഉപകരണങ്ങള്‍, കട്ടിലുകള്‍, മേശകള്‍, ഡ്രിപ്പ് സ്റ്റാന്‍ഡുകള്‍, ചക്ര കസേരകള്‍ തുടങ്ങിയവയുടെ വെല്‍ഡിംഗ്, പെയിന്റിംഗ് ജോലികള്‍, കെട്ടിടത്തിന്റെ മരാമത്ത് തുടങ്ങിയവയാണ് വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്ത് ചെയ്തത്.

ക്ലാസ്സ് മുറികളില്‍ ഇതുവരെയും പഠിച്ച പാഠങ്ങള്‍ പ്രായോഗിക തലത്തില്‍ നടപ്പിലാക്കുന്നതിനായി രാഷ്ട്ര പുനര്‍ നിര്‍മാണ പ്രക്രിയകളില്‍ പങ്കാളികളായി സാമൂഹ്യ സേവനത്തിലുപരി സര്‍ക്കാരിന് നല്ലൊരു തുക ലാഭമാണ് ഇവര്‍ നേടി കൊടുക്കുന്നത്.

ആക്‌സിസ് കോളേജ് പ്രിന്‍സിപ്പാള്‍ പി.ഹരിദാസ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ അഷക് എന്‍.ഡി, ഷെറിന്‍ മിഥുന്‍, വളണ്ടിയര്‍ സെക്രട്ടറിമാരായ ലിറിന്‍ ദേവസ്സി, സാരംഗി.സി എന്നിവര്‍ നേതൃത്വം നല്‍കി. കോളേജ് ഡയറക്ടര്‍ ശോഭനന്‍ വാര്യര്‍, കൊടകര സര്‍ക്കാര്‍ പ്രാഥമിക ആശുപത്രിയിലെ ഹെഡ് നേഴ്‌സ് സീന, മെഡിക്കല്‍ ഓഫീസര്‍ സംഗീത എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!