ആളൂര്‍ റോഡിന് ഇരുവശവുമുള്ള കാനകളില്‍ മലിനജലം കെട്ടിക്കിടന്ന് ദുര്‍ഗന്ധം പരത്തുന്നു.

കൊടകര  :ഭക്ഷണശാലകളടക്കമുള്ള വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് മലിനജലം കാനയിലേക്കൊഴുക്കുന്നതാണ് ഇവിടെ ജനങ്ങള്‍ക്ക് ദുരിതമാകുന്നത്. മഴവെള്ളം ഒഴുകിപ്പോകാനായി നിര്‍മ്മിച്ചിട്ടുള്ള കാനകളില്‍ വേനല്‍ക്കാലത്ത് ദുര്‍ഗന്ധം വമിക്കുന്ന മലിന ജലം എത്തുന്നതിനെ കുറിച്ച് ആരോഗ്യവകുപ്പും പഞ്ചായത്തധികൃതരും അന്വേഷണം നടത്തുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.

കാനകളില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം മൂലം മൂക്കുപൊത്തിയാണ് യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നത്. റോഡരികിലുള്ള സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ജീവനക്കാര്‍ക്കും ദുര്‍ഗന്ധം സഹിക്കേണ്ട ഗതികേടാണ്. മഴക്കാലമായാല്‍ കാനയില്‍ നിന്ന് കവിഞ്ഞൊഴുകുന്ന മലിനജലം മൃഗാശുപത്രി മുറ്റത്തേക്കും ഒഴുകിപ്പരക്കാറുണ്ട്.

മലിന ജലം കെട്ടിക്കിടക്കുന്ന കാനയ്ക്കു സമീപത്തായി വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജലവിതരണ പദ്ധതിയുടെ കുളമുള്ളതും ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കുന്നു. എത്രയും വേഗം കാനകള്‍ വൃത്തിയാക്കണമെന്നും ഭക്ഷണാവശിഷ്ടങ്ങളടങ്ങിയ മലിനജലം കാനകളിലേക്ക് ഒഴുക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!