കൊടകര: വെള്ളിക്കുളങ്ങര കട്ടിപ്പൊക്കത്ത് പാചകവാതക സിലിണ്ടറുകള്‍ കയറ്റിവന്നിരുന്ന മിനി ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം . അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവസമയത്ത് വീടിനുള്ളില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
കട്ടിപ്പൊക്കം സ്വദേശി ശശി എന്നയാളുടെ ഓടിട്ട വീടിനു മുകളിലേക്കാണ് മിനിലോറി മറിഞ്ഞത്. റോഡില്‍ നിന്ന് പതിനഞ്ചടിയോളം താഴ്ചയില്‍ സ്ഥിതി ചെയ്യുന്ന വീടിനു മുകളിലേക്ക് സിലിണ്ടറുകളുമായി വാഹനം മറിഞ്ഞതിനെ തുടര്‍ന്ന് ഓടിട്ട മേല്‍ക്കൂരയുടെ ഒരു ‘ാഗവും ചുമരും തകര്‍ന്നു.