Breaking News

കാവുംതറയുടെ കണ്ണുമാന്‍ ഓര്‍മയായി

കൊടകര: കാവില്‍ എന്‍.എസ്.എസ് കരയോഗംപ്രസിഡണ്ടും മുതിര്‍ന്ന സമുദായപ്രവര്‍ത്തകനുമായ കൊടകര തെക്കേമഠത്തില്‍ കരുണാകരന്‍നായര്‍ എന്ന കണ്ണുമാന്‍(88) ഓര്‍മയായി. കേരളത്തിലെതന്നെ എടുത്തുപറയാവുന്ന ആഘോഷങ്ങളില്‍ ഒന്നായ കൊടകര കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഷഷ്ഠിമഹോത്സവത്തില്‍ ആതിഥേയകാവടിസംഘമായ കാവുംതറ കരയോഗം സെറ്റിന്റെ സജീവപ്രവര്‍ത്തകനായിരുന്ന ഇദ്ദേഹംതന്നെയായിരുന്നു കാവടിസംഘത്തിന്റെകാര്‍മികനും.

കൊടകര പുത്തുകാവ് ദേവീക്ഷേത്രത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള പറയോഗത്തില്‍ കുത്തുവിളക്കുകാരനായും പൂനിലാര്‍ക്കാവ്‌ദേവീക്ഷേത്രത്തിലെ ആറാട്ടുപുഴപൂരത്തോടനുബന്ധിച്ച പൂരപ്പറയില്‍ അകമ്പടിക്കാരനായും അനവധിവര്‍ഷം പങ്കെടുത്തു. പഴയകാലത്ത് കരയോഗംസെറ്റിനുള്ള കാവടികള്‍ കരുണാകരന്‍നായരുടെ നേതൃത്വത്തിലായിരുന്നു നിര്‍മിച്ചിരുന്നത്. കാവടിയാട്ടത്തിലും പാചകരംഗത്തുംഇദ്ദേഹം ശ്രദ്ദേയനായിരുന്നു.

സംസ്‌കാരം നടത്തി. ഭാര്യ : കല്ല്യാണികുട്ടിയമ്മ. മക്കള്‍ : ദിവാകരന്‍, സതീശന്‍, ജയന്‍, പരേതയായ ശാന്ത, ശ്രീദേവി. മരുമക്കള്‍ : രുഗ്മിണി, ശോഭ, സന്ധ്യ, രാമകൃഷ്ണന്‍, നാരായണന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!