Breaking News

കെ.എല്‍.എം. വാര്‍ഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട രൂപത കേരള ലേബര്‍ മൂവ്‌മെന്റ് വാര്‍ഷികവും വനിതാദിനവും രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : ഇരിങ്ങാലക്കുട രൂപത കേരള ലേബര്‍ മൂവ്‌മെന്റ് വാര്‍ഷികവും വനിതാദിനവും ആഘോഷിച്ചു. കെ.സി.ബി.സി. ലേബര്‍ കമ്മീഷന്‍ ജോ. സെക്രട്ടറി ജോസഫ് ജൂഡ് അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഇന്‍ഡസ്ട്രിയല്‍ എക്‌സലന്‍സ് അവാര്‍ഡ് വര്‍ഗ്ഗീസ് ഊക്കനും, വില്‍സന്‍ കണ്ടംകുളത്തിക്കും പോളി കണ്ണൂക്കാടന്‍ പിതാവ് വിതരണം ചെയ്തു. കെ.എല്‍.എം. രൂപത സെക്രട്ടറി ജോസ് മരോട്ടിക്കല്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ മുന്‍സിഫ് ജയ പ്രഭു വനിതാദിനസന്ദേശം നല്‍കി. കേരള സര്‍ക്കാരിന്റെ മുന്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ മുഖ്യപ്രഭാഷണം നടത്തുകയും മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ജ് ജിജോ വട്ടോലിക്ക് സമ്മാനിക്കുകയും ചെയ്തു.

ഇരിങ്ങാലക്കുട രൂപത മുഖ്യവികാരി ജനറല്‍ ജോബി പൊഴേലിപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തുകയും മികച്ച കെ.എം.എം യൂണിറ്റിനുള്ള അവാര്‍ഡ് വിതരണവും നടത്തി. കെ.എല്‍.എം. രൂപത പ്രസിഡന്റ് ജോസ് മാത്യു ഊക്കന്‍ ക്ഷേമനിധി വിശദീകരണം നല്‍കി. കെ.എല്‍.എം. രൂപത ഡയറക്ടര്‍ ഫാ. ഡോ. ആന്റോ കരിപ്പായി, രൂപത ട്രഷറര്‍ ദേവസികുട്ടി മാടവന, സെന്റ് ജോസഫ്‌സ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലില്ലി കാച്ചപ്പിള്ളി, കെ.എല്‍.എം. വനിതഫോറം സംസ്ഥാന സെക്രട്ടറി മോളി ജോബി എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!