Breaking News

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത യുവാവ് അറസ്റ്റില്‍

Apple

വെള്ളിക്കുളങ്ങര : വിവാഹ വാഗ്ദാനം നല്‍കി യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത മലപ്പുറം കുണ്ടൂര്‍ സ്വദേശി കൊന്നക്കല്‍ വീട്ടില്‍ മുഹമ്മദ് ഷാഫി (37) കൊടകര സി.ഐ സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായി.

വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട 32കാരി നല്‍കിയ പരാതിയിലാണ് ഷാഫി അറസ്റ്റിലായത്. രണ്ടു വിവാഹം കഴിച്ചിട്ടുള്ള ഇയാള്‍ വിവാഹാലോചനയുമായി എത്തിയാണ് യുവതിയുമായി പരിചയപ്പെടുന്നത്. കെ.എസ്.എഫ്.ഇ യില്‍ ഓഡിറ്ററാണെന്നാണ് ഇയാള്‍ യൗവതിയെ വിശ്വസിപ്പിച്ചിരുന്നത്.

ഫോണ്‍വിളിയിലൂടെ അടുപ്പത്തിലായ യുവതിയെ പഴനി, മധുര, ഏര്‍വാടി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചശേഷം പാലക്കാടെത്തിച്ചു ഇയാള്‍ മുങ്ങുകയായിരുന്നു. യുവതിയില്‍നിന്നു എണ്‍പതിനായിരം രൂപയും ഇയാള്‍ തട്ടിയെടുതിരുന്നു.

മലപ്പുറം ജില്ലയില്‍ ഹോട്ടല്‍ ജോലിക്കാരനായിരുന്ന പ്രതിയെ മഞ്ചേരിയില്‍നിന്നാണ് പോലീസ് പിടികൂടിയത്. എ.എസ്.ഐ വിജയരാജന്‍, ടി.ബി സുനില്‍, മുഹമ്മദ് റാഷി, പി ഐ ദിനേശന്‍, കെ.കെ. ബിജു, സി.എം സുരേഷ് ബാബു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts