Breaking News

കിഡ്‌നി രോഗി പ്രത്യാശ സംഗമം കൊടകരയില്‍

”ദിഹോപ്പ്” എന്ന ഫെയ്‌സ് ബുക്ക് ചാരിറ്റി സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ”കിഡ്‌നി രോഗി പ്രത്യാശ സംഗമം” ഓള്‍ ഇന്ത്യ കിഡ്‌നി ഫെഡറേഷന്‍ ഡയറക്ടര്‍ അഡ്വ. എ.ഡി. ബെന്നി ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : കൊടകരയിലെ അഗതിമന്ദിരമായ ഇമ്മാനുവേല്‍ കൃപസദനില്‍ ”ദിഹോപ്പ്” എന്ന ഫെയ്‌സ് ബുക്ക് ചാരിറ്റി സംഘടനയുടെ ആഭിമുഖ്യത്തില്‍ പ്രസിഡന്റ് ബെര്‍ളി സെബാസ്റ്റ്യന്റെ കിഡ്‌നി മാറ്റി വയ്ക്കപ്പെട്ടിട്ട് ഒരു വര്‍ഷം തികയുന്ന ദിനമായ മാര്‍ച്ച് 21 ന് ”കിഡ്‌നി രോഗി പ്രത്യാശ സംഗമം” നടത്തി.

ഓള്‍ ഇന്ത്യ കിഡ്‌നി ഫെഡറേഷന്‍ ഡയറക്ടര്‍ അഡ്വ. എ.ഡി. ബെന്നി സംഗമം ഉദ്ഘാടനം ചെയ്തു. ‘ദി ഹോപ്പ്’ സംഘടനയുടെ പ്രസിഡന്റ് ബെര്‍ളി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ രക്ഷാധികാരിയും കൊടകര ഫൊറോന വികാരിയുമായ ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട് മുഖ്യസന്ദേശം നല്‍കി. സ്വന്തം കിഡ്‌നി ദാനം ചെയ്ത ഇരിങ്ങാലക്കുട രൂപത ല്യൂമന്‍ യൂത്ത് സെന്റര്‍ ഡയറക്ടര്‍ ഡോ. വര്‍ഗ്ഗീസ് പെരേപ്പാടന്‍ തന്റെ അനുഭവങ്ങള്‍ പങ്ക് വച്ച് മറ്റുള്ളവര്‍ക്ക് പ്രത്യാശയേകി സംസാരിച്ചു.

‘ദി ഹോപ്പ്’ സംഘടനയുടെ സെക്രട്ടറി സന്തോഷ് പല്ലിശ്ശേരി, ട്രഷറര്‍ ബിജു തൃശ്ശൂര്‍, ഇമ്മാനുവേല്‍ കൃപ ഡയറക്ടര്‍ സിസ്റ്റര്‍ ജാന്‍സി, സ്ഥാപക ഡയറക്ടര്‍ പൗലോസ്, ഓള്‍ കേരള ടോള്‍മെന്‍ സന്മനസ്സ് ഗ്രൂപ്പ് പ്രസിഡന്റ് ഷിബു തുമ്പൂര്‍, സാമൂഹ്യപ്രവര്‍ത്തകരായ ഷാജി പി.പി, ഷാജു പടിഞ്ഞാക്കര എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട രൂപത കേരളസഭാ ചീഫ് എഡിറ്റര്‍ ഫാ. വില്‍സന്‍ ഈരത്തറ കിഡ്‌നി മാറ്റിവച്ചവരും, കിഡ്‌നി ദാനം ചെയ്തവരുമായ മുഴുവന്‍ പേര്‍ക്കും പ്രത്യേകം സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.

ഇമ്മാനുവേല്‍ കൃപയിലെ അന്തേവാസികളുടെ വിവിധ ഭാഷകളിലായുള്ള കലാപരിപാടികളും നടത്തപ്പെട്ടു. രോഗികള്‍ക്ക് ആശ്രയവും, അത്താണിയുമായി നിലകൊള്ളുന്ന ‘ദി ഹോപ്പ്’ എന്ന ഫേയ്‌സ്ബുക്ക് ചാരിറ്റി സംഘടനയുടെ പ്രസിഡന്റ് ബെര്‍ളി സെബാസ്റ്റ്യന്റെ കിഡ്‌നി മാറ്റി വയ്ക്കപ്പെട്ടിട്ട് ഒരു വര്‍ഷം തികയുന്ന ദിനമായ മാര്‍ച്ച് 21 ന് അദ്ദേഹത്തെ പ്രത്യേകം മെമന്റോ നല്‍കി ആദരിച്ചു.

കിഡ്‌നി രോഗികളുടെ വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍ പങ്കുവച്ചത് അസുഖാവസ്ഥ മൂലം നിരാശയില്‍ കഴിയുന്ന ഒത്തിരിപേര്‍ക്ക് ആശ്വാസവും പുതുമയുള്ള ഒരു അനുഭവവും ആയിരുന്നു. എല്ലാവരും ഒന്നിച്ചുള്ള സ്‌നേഹവിരുന്നോടെ സംഗമം സമാപിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!