Breaking News

കൊടകര വി. യൗസേപ്പിതാവിന്റെ ഊട്ടുതിരുനാള്‍ ആഘോഷകമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിലെ വി. യൗസേപ്പിതാവിന്റെ ഊട്ടുതിരുനാള്‍ ആഘോഷകമ്മിറ്റി ഓഫീസ് ഫൊറോന വികാരി ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിലെ വി. യൗസേപ്പിതാവിന്റെ ഊട്ടുതിരുനാള്‍ ആഘോഷകമ്മിറ്റി ഓഫീസ് ഫൊറോന വികാരി ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഊട്ടുതിരുനാള്‍ വൈസ് ചെയര്‍മാന്‍ ഫാ. റിജോ ജോയ് തുളുവത്ത്, ജനറല്‍ കണ്‍വീനര്‍ ബിജോയ് ചിരിയങ്കണ്ടത്ത്, കൈക്കാരന്മാരായ ഡെന്നി പൊന്നോങ്കണ്ടത്ത്, ആന്റണി ചെരുപറമ്പില്‍, തോംസന്‍ തന്നാടന്‍, സെക്രട്ടറി തോമസ് കല്ലേലി, ഡോണ്‍ ബോസ്‌കോ മഠം സൂപ്പീരിയര്‍ സിസ്റ്റര്‍ ലിസിറ്റ, ഹോളി ഫാമിലി മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അല്‍ഫോന്‍സ, പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പര്‍ വിനയ് ഏറ്റുമാനൂക്കാരന്‍, ഫ്രാന്‍സീസ് ചിറ്റാട്ടുക്കര എന്നിവര്‍ സംസാരിച്ചു.

മെയ് 7 ന് നടക്കുന്ന യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിന് 30,000 പേര്‍ക്ക് ഊട്ടുസദ്യ കൊടുക്കാനുള്ള വിപുലമായ സജ്ജീകരണങ്ങളാണ് ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട് ചെയര്‍മാനായുള്ള 301 അംഗ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നത്. തിരുനാളിനോടനുബന്ധിച്ച് ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിച്ച നല്‍കാനായി ‘കേശദാന’ നേര്‍ച്ചനയും സംഘടിപ്പിക്കുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!