Breaking News

ദേവാലയത്തില്‍നിന്നു മടങ്ങുകയായിരുന്ന ബാലനെ കൂട്ടമായെത്തിയ തെരുവുനായകള്‍ ആക്രമിച്ചു

കൊടകര : ദേവാലയത്തില്‍നിന്നു മടങ്ങുകയായിരുന്ന ബാലനെ കൂട്ടമായെത്തിയ തെരുവുനായകള്‍ ആക്രമിച്ചു. തന്നാടന്‍ ദേവസിയുടെ മകന്‍ ബിറ്റോ (ഏഴ്) യെയാണ് കൊടകര മേല്‍പ്പാലം ജംഗ്ഷനില്‍വച്ചു മൂന്നു തെരുവുനായകള്‍ ആക്രമിച്ചത്. കഴിഞ്ഞ ദിവസം പള്ളിയില്‍ കുര്‍ബാന കഴിഞ്ഞു മടങ്ങുകയായിരുന്ന ബാലനെ തെരുവുനായ മാരകമായി കടിച്ചു മുറിവേല്‍പ്പിച്ചു. കൊടകര ടൗണിലും പരിസരങ്ങളിലും തെരുവുനായ ശല്യം വര്‍ധിച്ചിരിക്കയാണ്. രാവിലെ പള്ളിയില്‍ പോകുന്നവര്‍ക്കും നടക്കാനിറങ്ങുന്നവര്‍ക്കുമാണ് കൂടുതല്‍ ശല്യം.

ടൗണിലെ മേല്‍പ്പാലം പരിസരം, ബസ്റ്റാന്‍ഡ് പരിസരം, മാര്‍ക്കറ്റ് എന്നിവിടങ്ങളിലായി തന്പടിക്കുന്ന തെരുവുനായകള്‍ ജനങ്ങളുടെ സ്വൈരവിഹാരത്തിനു കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മത്സ്യവും മാംസവും വാങ്ങി നടന്നുപോകുന്നവരില്‍നിന്നു പാഞ്ഞെത്തുന്ന തെരുവുനായകള്‍ സഞ്ചി കടിച്ചുവലിക്കുന്ന സംഭവങ്ങളും പതിവായിട്ടുണ്ട്.
തെരുവുനായ ശല്യത്തിനു പരിഹാരമുണ്ടാക്കണമെന്നു കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന വികാരി ഫാ. ഡോ. ജോണ്‍സന്‍ ജി.ആലപ്പാട്ട് ആവശ്യപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!