Breaking News

പീഢാനുഭവ അനുസ്മരണ യാത്ര കനകമല കുരിശുമുടിയിലേക്ക്

കനകമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ ദു:ഖവെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് വി. കുരിശ് പ്രദക്ഷിണം ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് ഉദ്ഘാടനം ചെയ്തു. അതിനെ തുടര്‍ന്ന് വി. കുരിശിന്റെ 14 സ്ഥലങ്ങളിലൂടെ പീഢാനുഭവങ്ങളെ അനുസ്മരിച്ചുകൊണ്ട് അഭിവന്ദ്യ പിതാവിനൊടൊപ്പം കുരിശുമുടിയിലെത്തുകയും പിതാവില്‍ നിന്ന് പീഢാനുഭവ സന്ദേശവും വി. കുരിശിന്റെ ആശീര്‍വ്വാദവും ഏറ്റുവാങ്ങികൊണ്ട് പതിനായിരങ്ങള്‍ മലയിറങ്ങി.

പീഢാനുഭവ അനുസ്മരണ യാത്രയ്ക്ക് തീര്‍ത്ഥകേന്ദ്രം റെക്ടര്‍ & വികാരി റവ. ഫാ. ആന്റോ ജി. ആലപ്പാട്ട് , അസി. വികാരിമാരായ റവ. ഫാ. ജോയ്‌സണ്‍ ഇടശ്ശേരി ഛഎങ ഇമു, റവ. ഫാ. വിപിന്‍ ചിറയില്‍ ടഉഢ, കൈക്കാരന്മാരായ ഷിബു കള്ളിയത്തുപറമ്പില്‍, വര്‍ഗ്ഗീസ് കുയിലാടന്‍, ജോര്‍ജ്ജ് പന്തല്ലൂക്കാരന്‍, വര്‍ഗ്ഗീസ് കള്ളിയത്തുപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ വര്‍ഗ്ഗീസ് കളത്തിങ്കല്‍, പി. ആര്‍. ഒ. ഷിബു പഴേടത്തുപറമ്പില്‍, ജനറല്‍ സെക്രട്ടറി നെല്‍സണ്‍ കൊടുകില്‍പറമ്പില്‍ കെ. സി. വൈ. അം. അംഗങ്ങള്‍, യൂണിറ്റ് ഭാരവാഹികള്‍, തീര്‍ത്ഥാടന കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!