Breaking News

കൊടകരയുടെ കളിമുറ്റത്ത് ഒരപൂര്‍വ്വ ഫുട്‌ബോള്‍ മത്സരം

കൊടകര: കൊടകരയുടെ കളിമുറ്റത്ത് ഒരപൂര്‍വ്വ ഫുട്‌ബോള്‍ മാമാങ്കത്തിന് കൊടിയുയരുകയായി. സെവന്‍സ് ഫുട്‌ബോള്‍ ആവേശം കൊടകരയില്‍ കൊടുമ്പിരി കൊള്ളുമ്പോള്‍ കൊടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്ത്വത്തിലുള്ള പോലീസ് ടീമും കൊടകര പ്രസ്സ് ക്ലബ്ബിന്റെ മാധ്യമ പ്രവര്‍ത്തകരുടെ ടീമുമാണ് ഏറ്റുമുട്ടുന്നത്.

മഹാത്മാ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും ഏകലവ്യ കലാ കായിക സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ഫെസ്റ്റിന്റെ സെമി ഫൈനല്‍ ദിനമായ 22. 04. 2017 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് കൊടകര ഗവ: ഹൈസ്‌ക്കൂള്‍ മൈതാനിയിലെ ഫ്‌ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിലാണ് ആവേശമേറ്റുന്ന സൌഹൃദ മത്സരം പൊടിപാറുക.

കുറ്റകൃത്യങ്ങള്‍ക്കെതിരെ കണ്ണ്ചിമ്മാത്ത കൊടകരയിലെ നിയമപാലകരും സമൂഹത്തിന് നേരെ തുറന്നുവച്ച കണ്ണാടിയായി വര്‍ത്തിക്കുന്ന മാധ്യമ സമൂഹവും അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ഫെസ്റ്റിന്റെ ആവേശത്തിരയില്‍ കണ്ണി ചേരുമ്പോള്‍ , സൌഹൃദ മത്സരത്തിന്റെ സരസ നിമിഷങ്ങള്‍ പങ്കുവയ്ക്കാന്‍ ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!