Breaking News

കനകമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിരുനാള്‍ കൊടികയറി

കനകമല: കനകമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ 28, 29, 30 തിയ്യതികളിലായി നടത്തപ്പെടുന്ന ഇടവക തിരുന്നാളിന്റെ നവനാളിനാരംഭം കുറിച്ചുകൊണ്ടുള്ള തിരുനാള്‍ കൊടികയറ്റം രൂപത വൈസ് ചാല്‍സിലര്‍ റവ. ഡോ. ഫാ. നെവിന്‍ ആട്ടോക്കാരന്‍ നിര്‍വ്വഹിച്ചു.

തുടര്‍ന്നുള്ള നവനാള്‍ കുര്‍ബ്ബാനയ്ക്കും തിരുകര്‍മ്മങ്ങള്‍ക്കും തീര്‍ത്ഥകേന്ദ്രം റെക്ടര്‍ & വികാരി റവ. ഫാ. ആന്റോ ജി. ആലപ്പാട്ട് അസി. വികാരിമാരായ റവ. ഫാ. ജോയ്‌സണ്‍ ഇടശ്ശേരി ഒ. എഫ്. എം. ക്യാപ്പ്, റവ. ഫാ. വിപിന്‍ ചിറയത്ത് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. കൈക്കാരന്മാരായ ഷിബു കള്ളിയത്ത്പറമ്പില്‍, വര്‍ഗ്ഗീസ് കുയിലാടന്‍, വര്‍ഗ്ഗീസ് കള്ളിയത്തുപറമ്പില്‍, ജോര്‍ജ്ജ് പന്തല്ലൂക്കാരന്‍, പി. ആര്‍. ഒ. ഷിബു പഴേടത്തുപറമ്പില്‍, കേന്ദ്രസമിതി പ്രസിഡന്റ് പീറ്റര്‍ ആലങ്ങാട്ടുകാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *