Breaking News

കിടപ്പു രോഗികള്‍ക്ക് സഹായമായി ബെഡ്ഡ് സഹൃദയക്ക് ദേശീയ അവാര്‍ഡ്

കിടപ്പു രോഗികള്‍ക്ക് സഹായമായി തയ്യാറാക്കിയ ബെഡ്ഡുമായി സഹൃദയയിലെ വിദ്യാര്‍ത്ഥികള്‍

കൊടകര.എന്തെങ്കിലും അപകടമൊ അസുഖമൊ വഴി കിടപ്പ് രോഗികളായവരുടെ കാര്യം വളരെ ദുരിതത്തിലാണ്.മറ്റൊരാളുടെ സഹായമില്ലാതെ കാര്യങ്ങള്‍ ഒന്നും ചെയ്യാനാകില്ല.ബെഡ്ഡ് ചെരിക്കുന്നതിനൊ ആവശ്യത്തിമനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാനൊ എല്ലാത്തിനും കൂട്ടിരിപ്പുകാരുടെ സഹായം തേടണം.

ഇങ്ങനെയുള്ളവരെ അലട്ടുന്ന മറ്റൊരു പ്രശ്‌നമാണ് സ്ഥിരമായി കിടക്കുന്നത് മൂലം ശരീരം പൊട്ടുന്നത് ഒരു തവണ ശരീരത്തില്‍ പൊട്ടലുണ്ടായാല്‍ പിന്നെ ഭേദമാകാനും വളരെ പ്രയാസമാണ്.ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ ബയോമെഡിക്കല്‍ വിദ്യാര്‍ഥികള്‍ പുതിയ തരം ബെഡ്ഡ് രൂപ കല്പന ചെയ്തിരിക്കുന്നത്.

ദേശീയ തലത്തില്‍ ഐസിറ്റി ചെന്നൈയില്‍ നടത്തിയ എപിജെ അബ്ദുള്‍കലാം പ്രോജക്ട് മത്സരത്തില്‍ ഈ പ്രോജക്ടിന് സമ്മാനമായി അര ലക്ഷം രുപ ലഭിച്ചു.മുന്‍ രാഷ്ട്രപതി ഡോ.എപിജെ അബ്ദുള്‍കലാമിന്റെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവായിരുന്ന ഡോ.പൊന്‍രാജ് വെളൈളച്ചാമി അദ്ധ്യക്ഷനായ ജൂറിയാണ് സഹൃദയയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

കിടപ്പുരോഗികള്‍ക്ക പരസഹായമില്ലാതെ സ്വയം ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ ബഡ്ഡ് രൂപകല്പന ചെയ്തിരിക്കുന്നത്.ബെഡ്ഡിലെ മര്‍ദ്ദം വ്യത്യസപ്പെടുത്തിയാണ് രോഗികള്‍ക്ക് ബെഡ്‌സോര്‍ ഉണ്ടാകുന്നത് കുറയ്ക്കുന്നത്.ബട്ടനുകള്‍ ഉപയോഗിച്ച് കിടന്നിട്ട് തന്നെ രോഗിക്ക് ആവശ്യാനുസരണം ബഡ്ഡില്‍ മാറ്റങ്ങള്‍ വരുത്താനാകും.

ഓരോ വശങ്ങളും ഉയര്‍ത്താനും താഴ്ത്താനും ചെരിക്കാനുമാകും ഓപ്പറേഷന്‍ കഴിഞ്ഞ ശേഷം ആസ്പത്രികളില്‍ ഐസിയുകളില്‍ കഴിയുന്ന രോഗികള്‍ക്കും പുതിയ രീതിയിലുള്ള ഈ ബഡ്ഡ് ഏറെ സഹായകരമാകും.ചിലവും വളരെ കുറവാണ്.

സഹൃദയയിലെ വിദ്യാര്‍ഥികളായ അനൂപ് ജെയ്‌സന്‍,പൂജ ഹര്‍ഷന്‍,വി.ഗായത്രി,നിഖില്‍ ജോസഫ് സാമുവല്‍ എന്നിവര്‍ പ്രൊഫ.രേഷ്മ ജോസിന്റെ മേല്‍ നോട്ടത്തിലാണ് ഈ പ്രോജക്ട് തയ്യാറാക്കിയത്

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!