കനകമല : കനകമല തീര്‍ത്ഥാടനകേന്ദ്രത്തില്‍ വി. അന്തോണീസിന്റെയും വി. സെബസ്റ്റ്യാനോസിന്റെയും വി. ഗീവര്‍ഗ്ഗീസിന്റെയും സംയുക്തതിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 10 മണിക്കുള്ള ആഘോഷമായ ദിവ്യബലിയ്ക്ക് റവ. ഫാ. ജോയ് പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
തീര്‍ത്ഥാടനകേന്ദ്രം വികാരിമാര്‍, സഹകാര്‍മ്മികരായി. തിരുനാള്‍ സന്ദേശം ഇരിങ്ങാലക്കുട രൂപത ചാന്‍സിലര്‍ റവ. ഫാ. ഡോ. ക്ലമന്റ് ചിറയത്ത് നിര്‍വഹിച്ചു. വൈകീട്ട് 3.30 നുള്ള ദിവ്യബലിയ്ക്ക് ഇടവകയിലെ വൈദീകരായ ഫാ. ലിജോ കരുത്തി, ഫാ. ജോസഫ് ഗോപുരം, ഫാ. വില്‍സണ്‍ മൂക്കനാംപറമ്പില്‍, ഫാ. ബൈജു വെളിയന്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണവും ഉണ്ടായി.
വൈകീട്ട് 7 മണിക്ക് പ്രദിക്ഷണ സമാപനവും വാഴ്‌വും തിരുശേഷിപ്പ് വണക്കവും നടന്നു. തുടര്‍ന്ന് മാനത്ത് വര്‍ണ്ണവിസ്മയവും ഇടവകയിലെ കെ. സി. വൈ. എം. ഒരുക്കിയ മെഗാഷോയും ഉണ്ടായി. തിരുനാളിനും തിരുക്കര്‍മ്മങ്ങള്‍ക്കും തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ & വികാരി റവ. ഫാ. ആന്റോ ജി. ആലപ്പാട്ട്, അസി. വികാരി റവ. ഫാ. ജോയ്‌സണ്‍ ഇടശ്ശേരി, റവ. ഫാ. വിപിന്‍ ചിറയത്ത്, കൈക്കാരന്‍മാരായ ഷിബു കള്ളിയത്തുപറമ്പില്‍, വര്‍ഗ്ഗീസ് കള്ളിയത്തുപറമ്പില്‍, വര്‍ഗ്ഗീസ് കുയിലാടന്‍, ജോര്‍ജ്ജ് പന്തല്ലൂക്കാരന്‍, ജനറല്‍ സെക്രട്ടറി നെല്‍സണ്‍ കൊടുകില്‍പറമ്പില്‍, കേന്ദ്രസമിതി പ്രസിഡന്റ് പീറ്റര്‍ ആലങ്ങാട്ടുകാരന്‍, പി. ആര്‍. ഒ. ഷിബു പഴേടത്തുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.