കൊടകര : കൊടകര ഗ്രാമ പഞ്ചായത്ത് തല കുടുംബശ്രീ സി.ഡി.എസ്.ന്റെ 19ാ വാര്‍ഷികത്തില്‍ അരങ്ങ് 2017 നോടനുബന്ധിച്ച് നടക്കുന്ന കലാ കായിക മത്സരങ്ങള്‍ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.പ്രസാദന്‍ ഉദ്ഘാടനം ചെയ്തു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എന്‍.പാപ്പച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ എ.ആര്‍.രാജേശ്വരി സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്തംഗങ്ങളായ ഉഷ സത്യന്‍, നാരായണി വേലായുധന്‍, സുകുമാരന്‍ കോടിത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു