Breaking News

പെന്‍ഷന്‍ അദാലത്തും സിവില്‍ രജിസ്‌ട്രേഷന്‍ അദാലത്തും മറ്റത്തൂര്‍ഗ്രാമപഞ്ചായത്തില്‍ നടത്തുന്നു.

Apple

മററത്തൂര്‍: പഞ്ചായത്തിലെ സാമൂഹിക സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് പരാതി പരിഹാരത്തിന് അദാലത്ത് നടത്തുന്നു. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായി ഐ ഡി നമ്പര്‍ ലഭിച്ചവര്‍ക്കും ഒരു തവണയെങ്കിലും പെന്‍ഷന്‍ ലഭിച്ചവര്‍ക്കും മാത്രമെ അദാലത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളു .

പരിഗണിക്കേണ്ട പരാതികള്‍ സെക്രട്ടറിയ്ക്ക് എഴുതി നല്‍കണം . പരാതികാരന്റെ പേര് , പെന്‍ഷന്‍ ഐഡി ,പെന്‍ഷന്‍ ഇനം , ആധാര്‍ നമ്പര്‍ / അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് , പരാതിയുടെ ചുരുക്കം ഇതിനാവശ്യമായ രേഖകള്‍ എന്നിവ ഉണ്ടായിരിക്കണം .

മെയ് 12 വരെ പഞ്ചായത്തില്‍ പരാതികള്‍ സ്വീകരിക്കും. പഞ്ചായത്തിലെ 1 മുതല്‍ 13 വാര്‍ഡ് വരെയുള്ളവര്‍ക്ക് 18.05.2017 ലും 14 മുതല്‍ 23 വാര്‍ഡ് വരെയുള്ളവര്‍ക്ക് 19.05.2017 ലും പഞ്ചായത്തില്‍ വച്ച് ഓഫീസ് സമയത്ത് പെന്‍ഷന്‍ അദാലത്ത് നടത്തുന്നതായിരിക്കും .

കൂടാതെ ജനന മരണ വിവാഹരജസ്‌ട്രേഷന്‍ പെന്‍ഡിംങ് അപേക്ഷകള്‍ തീര്‍പ്പാക്കð അദാലത്ത് 17.05.2017 ന് പഞ്ചായത്ത് ആഫീസിð സംഘടിപ്പിക്കുന്നു എന്നുള്ള വിവരവും ഇതിനാല്‍ അറിയിക്കുന്നു.

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts