Breaking News

കുറുംകുഴല്‍വിദ്വാന് കണ്ണീരോടെ വിട

Apple

കൊടകര: കുറുംകുഴല്‍വിദ്വാന്‍ കൊടകര ശിവരാമന്‍നായര്‍ക്ക് വാദ്യകലാലോകം കണ്ണീരോടെ വിടചൊല്ലി. ഇരിങ്ങാലക്കുട കൂടല്‍മാണിക്യംക്ഷേത്രത്തിലെവലിയവിളക്കുമേളത്തിന്റെ ശിവേലികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ ഞായറാഴ്ച രാത്രിയാണ് ഇദ്ദേഹം കുഴഞ്ഞുവീണുമരിച്ചത്.

ഇന്നലെ രാവിലെ ഇരിങ്ങാലക്കുടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി ഉച്ചയോടെ വീട്ടിലെത്തിച്ചു.ചതുസപ്തതിപിന്നിട്ടിട്ടുംസപ്തസ്വരങ്ങളെ പ്രണയിച്ച ഈ കലോപാസകന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ സഹൃദയരും സഹപ്രവര്‍ത്തകരും വിവിധക്ഷേത്രക്ഷേമസമിതികളുമൊക്കെയായി നൂറുകണക്കിനുപേരാണ് കൊടകരയിലെ വീട്ടിലെത്തിയത്.

മേളപ്രമാണിമാരായ പെരുവനം കുട്ടന്‍മാരാര്‍, കിഴക്കൂട്ട് അനിയന്‍മാരാര്‍, പെരുവനം സതീശന്‍മാരാര്‍,ചേറൂര്‍ രാജപ്പന്‍മാരാര്‍,ചെറുശ്ശേരി കുട്ടന്‍മാരാര്‍, തിമിലപ്രമാണി കുനിശ്ശേരി അനിയന്‍മാരാര്‍, കൊമ്പ്വാദ്യ ആചാര്യന്‍മാരായ ചെങ്ങമനാട് അപ്പുനായര്‍, എരവത്ത് രാമന്‍നായര്‍, കൊടകര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളിസോമന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍, കൊച്ചിന്‍ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് സുദര്‍ശന്‍, ഉണ്ണായിവാരിയര്‍ സ്മാരകകലാനിലയം പ്രസിഡണ്ട് കാളത്ത് രാജഗോപാല്‍ എന്നിവര്‍ അന്തിമോപചാര്‍മര്‍പ്പിച്ചു.

മൃതദേഹം വൈകീട്ട് 4.30 ന് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. തുടര്‍ന്നു നടന്ന അനുശോചനയോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രപസാദന്‍ അധ്യക്ഷത വഹിച്ചു. പെരുവനം സതീശന്‍മാരാര്‍, കലാമണ്ഡലം ശിവദാസ്, എം,രാജേന്ദ്രന്‍,ചെങ്ങമനാട് അപ്പുനായര്‍, പഴയന്നൂര്‍ ഗോവിന്ദന്‍കുട്ടി,ചൊവ്വല്ലൂര്‍ മോഹനവാരിയര്‍, വെളപ്പായ നന്ദനന്‍, പെരുവനം ശങ്കരനാരായണമാരാര്‍,കൊടകര ഉണ്ണി. കെ.രമേശ്, രാമചന്ദ്രന്‍ പയ്യാക്കല്‍, എം.എല്‍.വി നായര്‍, പി.എം.നാരായണന്‍, കൊടകര സജി, ടൈറ്റസ്,എന്നിവര്‍ അനുശോചിച്ചു.

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts