Breaking News

വാട്ടര്‍ കിയോസ്‌കുകള്‍ പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിക്ഷേധം.

കൊടകര: കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ വാട്ടര്‍ കിയോസ്‌കുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതില്‍ ബി.ജെ.പി.മറ്റത്തൂര്‍ പഞ്ചായത്ത് സമിതി പ്രതിക്ഷേധിച്ചു.

കടുത്ത കുടിവെള്ള ക്ഷാമമനുഭവിക്കുന്ന പ്രദേശങ്ങളില്‍ രണ്ടു മീറ്റര്‍ ചതുരാകൃതിയിലുള്ള തറ കെട്ടി അതിനു മുകളില്‍ അയ്യായിരം ലിറ്ററിന്റെ പി.വി.സി.ടാങ്ക് സ്ഥാപിച്ച് ടാങ്കര്‍ ലോറിയില്‍ കൊണ്ട് വരുന്ന വെള്ളം ഇതില്‍ നിറച്ച് പൊതുജനങ്ങള്‍ക്ക് ആവശ്യാനുസരണം ഉപയോഗിക്കാന്‍ ഉദ്ദേശിച്ചാണ് പദ്ധതി വിഭാവനം ചെയ്തത്.ജില്ലാ
പഞ്ചായത്താണ് പദ്ധതിയുടെ പ്രായോജകര്‍.

മറ്റത്തൂര്‍ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ ബേസ്‌മെന്റ് നിര്‍മ്മിച്ച് ടാങ്കുകള്‍ എത്തിക്കുകയും ചെയ്തിട്ട് ആഴ്ചകള്‍ പിന്നിട്ടു.ടാങ്കുകള്‍ ആവശ്യമായ പ്ലംബിങ് ജോലികള്‍ നടത്തിയതിനു ശേഷം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തറയില്‍ സ്ഥാപിക്കുന്ന ജോലി മാത്രമാണ് ബാക്കിയുള്ളത്.

ഈ നിസ്സാര ജോലി കൂടി പൂര്‍ത്തീകരിച്ചാല്‍ പദ്ധതി പ്രവര്‍ത്തനക്ഷമമാകുമെന്നിരിക്കെ കടുത്ത അലംഭാവമാണ് അധികൃതര്‍ കാണിക്കുന്നതെന്ന് ബി.ജെ.പി..ആരോപിച്ചു.പഞ്ചായത്ത് സമിതി അദ്ധ്യക്ഷന്‍ പി.ബി. ബിനോയ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങളായ ശ്രീധരന്‍ കളരിക്കല്‍,സി.വി.ഗിനീഷ്,സന്ധ്യാസജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!